Follow KVARTHA on Google news Follow Us!
ad

പാപ്പുവ ന്യൂ ഗിനിയയില്‍ ശക്തമായ ഭൂകമ്പം: 16 രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ്

തെക്കന്‍ പസഫിക് മേഖലയില്‍ പാപ്പുവ ന്യൂ ഗിനിയയില്‍ ശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് Sidney, China, Japan, Warning, Report, Russia, Australia, World,
സിഡ്‌നി: (www.kvartha.com 30.03.2015) തെക്കന്‍ പസഫിക് മേഖലയില്‍ പാപ്പുവ ന്യൂ ഗിനിയയില്‍ ശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കി. പസഫിക്കിന്റെ വടക്ക് റഷ്യ വരെയുള്ള രാജ്യങ്ങളുടെ തീരപ്രദേശങ്ങളിലാണ് സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്.  പാപുവ ന്യൂഗിനിയിലെ കൊകോപോ പട്ടണത്തിന് 50 കിലോമീറ്റര്‍ തെക്കു കിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഒന്ന് മുതല്‍ മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്.
റഷ്യ, ചൈന, ജപ്പാന്‍, ആസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ഫിലിപ്പീന്‍സ്, ഇന്തൊനീഷ്യ, ഹവായ്, മെക്‌സിക്കോ, ഗ്വാട്ടിമാല, കോസ്‌റ്റോറിക്ക, പനാമ, കൊളംബിയ, ഇക്വഡോര്‍, പെറു, ചിലി എന്നീ രാജ്യങ്ങളുടെ തീരപ്രദേശങ്ങളിലാണ് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

Magnitude 7.7 earthquake strikes off Papua New Guinea, Sidney, China, Japan, Warning,അതേസമയം ജപ്പാനില്‍ സുനാമിക്ക് സാധ്യതയില്ലെന്ന് ജിയോളജിക്കല്‍ സര്‍വേ അധികൃതര്‍ അറിയിച്ചു.
ഭൂകമ്പത്തെ തുടര്‍ന്ന് മേഖലയില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ല. കൊകോപോ പട്ടണത്തില്‍ ശക്തമായ ഭൂമികുലുക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സാധനങ്ങളും മറ്റും നിലംപതിച്ചു. എന്നാല്‍  നാശനഷ്ടങ്ങളൊന്നുമില്ലെന്നാണ് റിപോര്‍ട്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Magnitude 7.7 earthquake strikes off Papua New Guinea, Sidney, China, Japan, Warning, Report, Russia, Australia, World.

Post a Comment