Follow KVARTHA on Google news Follow Us!
ad

ആന്‍ഡ്രോയിഡ് ഫോണുമായി ബന്ധിപ്പിക്കാവുന്ന പോക്കറ്റ് പ്രൊജക്ടറുമായി ലെനോവോ

പോക്കറ്റിലൊതുങ്ങുന്ന പ്രൊജക്ടറുമായി സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ ലെനോവോ രംഗത്ത്. Cinema, Mobil Phone, Technology, World,
ബാഴ്‌സലോണ: (www.kvartha.com 05.03.2015) പോക്കറ്റിലൊതുങ്ങുന്ന പ്രൊജക്ടറുമായി സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ ലെനോവോ രംഗത്ത്. ആന്‍ഡ്രോയിഡ് ഫോണുമായി ബന്ധിപ്പിക്കാവുന്ന 4×4 ഇഞ്ച് മാത്രം വലിപ്പമുള്ള പോക്കറ്റ് പ്രൊജക്ടറുമായാണ് ലെനോവോ രംഗത്തെത്തിയത്.

സ്‌പെയിനില്‍ നടക്കുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസ് 2015ലാണ് ലൊനോവോ  പ്രൊജക്ടര്‍ അവതരിപ്പിച്ചത്. ഈ പ്രോജക്ടര്‍ ഉപയോഗിച്ച് 110 ഇഞ്ച് വരെ വലിപ്പത്തിലുള്ള പ്രതലത്തില്‍ വീഡിയോയും ചിത്രങ്ങളും കാണാനാകും. 32 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡും പോക്കറ്റ് പ്രൊജക്ടര്‍ സപ്പോര്‍ട്ട് ചെയ്യും. മൈക്രോ യുഎസ്ബി, ഡിഎല്‍എന്‍എ, മിറാകാസ്റ്റ് തുടങ്ങിയ സാങ്കേതിക വിദ്യകളുപയോഗിച്ചു ആന്‍ഡ്രോയിഡ് ഫോണുകളുമായി ബന്ധിപ്പിക്കാവുന്നതരത്തിലാണ് പ്രൊജക്ടര്‍ സജ്ജീകരിച്ചിട്ടുള്ളത്.

854×480 പിക്ചര്‍ റസലൂഷനുള്ള പോക്കറ്റ് പ്രൊജക്ടറിന്റെ ലെന്‍സ് 90 ഡിഗ്രി വരെ ചരിക്കാവുന്നതാണ്. റസലൂഷന്‍ കുറവായത് കൊണ്ട് ചിത്രങ്ങളും വീഡിയോകളും ശരിയായ രീതിയില്‍ വ്യക്തമാവില്ല. 4:3 മുതല്‍ 16:9 വരെയുള്ള പോപ്പുലര്‍ ആസ്‌പെക്റ്റ് റേഷ്യോയില്‍ വീഡിയോകള്‍ കാണാം.

അതേസമയം ഇതിന്റെ ബാറ്ററി ചാര്‍ജ് രണ്ടര മണിക്കൂര്‍ മാത്രമേ നീണ്ടുനില്‍ക്കുകയുള്ളൂ.
അതുകൊണ്ടുതന്നെ ഒരുമിച്ചു ഒന്നിലധികം സിനിമ കാണാന്‍ കഴിയില്ല. 2015 മെയ് മാസത്തോടെ പോക്കറ്റ് പ്രൊജക്ടര്‍ വിപണിയിലെത്തും. 250 ഡോളറാണ് വില(ഏകദേശം 15000 രൂപ) പ്രൊജക്ടറിന്റെ വില. അതേസമയം പ്രൊജക്ടര്‍ ഇന്ത്യന്‍ വിപണിയില്‍ എന്നെത്തുമെന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനമൊന്നുമായിട്ടില്ല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
ജില്ലയില്‍ 50 പേര്‍ക്ക് ഗ്രേഡ് എസ്.ഐമാരായി പ്രമോഷന്‍ ലഭിച്ചു

Keywords: Lenovo unveils affordable Pocket Projector at MWC 2015, Cinema, Mobil Phone, Technology, World.

Post a Comment