Follow KVARTHA on Google news Follow Us!
ad

കുവൈത്ത് എയര്‍വേയ്‌സ് കൊച്ചിയിലേക്ക് ദിനേന രണ്ടു സര്‍വീസുകള്‍

കുവൈത്ത് എയര്‍വേയ്‌സ് കൊച്ചിയിലേക്ക് ദിനേന രണ്ടു സര്‍വീസുകള്‍. മാര്‍ച്ച് 29 മുതലാണ് അധിക വിമാന സര്‍വീസ് Kuwait, Gulf, Airport, Kochi, Thiruvananthapuram
കുവൈത്ത്: (www.kvartha.com 05/03/2015) കുവൈത്ത് എയര്‍വേയ്‌സ് കൊച്ചിയിലേക്ക് ദിനേന രണ്ടു സര്‍വീസുകള്‍. മാര്‍ച്ച് 29 മുതലാണ് അധിക വിമാന സര്‍വീസ് ആരംഭിക്കുക. എല്ലാ ദിവസവും സര്‍വീസുകള്‍ ഉണ്ടാകും.

കുവൈത്തില്‍ നിന്ന് രാത്രി 10.30 ന് പുറപ്പെട്ട് വെളുപ്പിന് 6.15 ന് കൊച്ചിയില്‍ എത്തുകയും തിരികെ രാവിലെ 7.15ന് പുറപ്പെട്ട് രാവിലെ 9.40 നു കുവൈറ്റില്‍ എത്തുകയും ചെയ്യുന്ന തരത്തിലാണ് സമയ ക്രമം നിശ്ചയിച്ചിട്ടുള്ളതെന്നു അറിയുന്നു. അതേസമയം ഇപ്പോള്‍ രാത്രി ഒമ്പത് മണിക്ക് പുറപ്പെടുന്ന വിമാന സര്‍വീസ് സമയത്തില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ല.

കുവൈത്ത് എയര്‍വേയ്‌സ് ആദ്യഘട്ടത്തില്‍ വാടകക്കെടുക്കുന്നവയില്‍ നാല് പുതിയ വിമാനങ്ങള്‍ കുവൈത്തില്‍ എത്തിക്കഴിഞ്ഞു. നേരത്തെ ഇന്ത്യന്‍ ജെറ്റ്എയറിന്റെ വിമാനങ്ങള്‍ വാങ്ങുന്നതും വാടകക്കെടുക്കുന്നതും സംബന്ധിച്ച് ഉണ്ടായ  വലിയ ഒച്ചപ്പാടുകളെ തുടര്‍ന്ന് മുന്‍ ചെയര്‍മാന് സ്ഥാനം തെറിക്കുകയും പിന്നീട് കോടതി ചെയര്‍മാനെ തിരികെ സ്ഥാനത്തിരുത്താന്‍ വിധിക്കുകയും ചെയ്തിരുന്നു.

കൊച്ചിയെ കൂടാതെ തിരുവനന്തപുരത്തേക്കും സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ശ്രമം നടക്കുന്നതായും അധികൃതര്‍ സൂചന നല്‍കി. കുവൈത്ത് എയര്‍വേയ്‌സ് വരുത്തിവെച്ച നഷ്ടം വകയിരുത്താന്‍ സന്നദ്ധമല്ലെന്ന് കുവൈത്ത് ധനകാര്യ മന്ത്രാലയം ബുധനാഴ്ച പ്രഖ്യാപനം നടത്തിയിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kuwait, Gulf, Airport, Kochi, Thiruvananthapuram. 

Post a Comment