Follow KVARTHA on Google news Follow Us!
ad

നിര്‍ഭയ: വിവാദ അഭിമുഖം ബിബിസി സംപ്രേഷണം ചെയ്തു

ഡെല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രതി മുകേഷ് സിംഗുമായുള്ള അഭിമുഖം ഉള്‍പ്പെട്ടNew Delhi, Controversy, Tihar Jail, Criticism, National,
ഡെല്‍ഹി: (www.kvartha.com 05.03.2015) ഡെല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രതി മുകേഷ് സിംഗുമായുള്ള അഭിമുഖം ഉള്‍പ്പെട്ട വിവാദ ഡോക്യുമെന്ററി ഇന്ത്യന്‍ ഡോട്ടര്‍ ബിബിസി സംപ്രേഷണം ചെയ്തു. ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലായിരുന്നു ഡോക്യുമെന്ററി സംപ്രേഷണം ചെയ്തത്. ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംപ്രേഷണം. ലെസ്ലി ഉദ്വിന്‍ തയ്യാറാക്കിയ ഡോക്യുമെന്ററിക്ക് എട്ട് മിനിറ്റോളം ദൈര്‍ഘ്യമുണ്ട്.

ഡെല്‍ഹി കൂട്ടബലാത്സംഗത്തിനിരയാക്കിയ ബസിന്റെ ഡ്രൈവറായിരുന്നു മുകേഷ് സിംഗ്. കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്കെതിരെ കടുത്ത വിമര്‍ശനമാണ്  ഇയാള്‍ നടത്തിയത്. പെണ്‍കുട്ടി തങ്ങളോട് സഹകരിച്ചിരുന്നുവെങ്കില്‍ കൊലപ്പെടുത്തില്ലായിരുന്നുവെന്നും, രാത്രി ഒമ്പതുമണിക്കുശേഷം ആണ്‍ സുഹൃത്തുമൊത്ത് കറങ്ങാന്‍ പോയ പെണ്‍കുട്ടി കുനീനയാണെന്ന് കരുതുന്നില്ലെന്നും ഇയാള്‍ പറഞ്ഞിരുന്നു.

പ്രതിയുടെ വിവാദ അഭിമുഖത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഡോക്യുമെന്ററി സംപ്രേഷണം ചെയ്യരുതെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണമന്ത്രാലയം ബിബിസിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനായിരുന്നു ബിബിസിയുടെ തീരുമാനം.

സംഭവം വിവാദമായ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് തിഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറലിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. മാധ്യമ റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ഡെല്‍ഹി പോലീസ് കമ്മീഷണര്‍ ബിഎസ് ബസിയും വ്യക്തമാക്കിയിട്ടുണ്ട്.

New Delhi, Controversy, Tihar Jail, Criticism, National, കേസില്‍ ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്ന പ്രതിയുടെ അഭിമുഖം ബിബിസിയാണ് നടത്തിയത്. മുന്‍ യുപിഎ സര്‍ക്കാരാണ് അഭിമുഖത്തിന് അനുമതി നല്‍കിയത്. സംഭവം വിവാദമായതോടെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉള്‍പ്പെടെയുണ്ടായ എതിര്‍പ്പുകള്‍ മറികടന്നാണ് ഇപ്പോള്‍ ബിബിസി ഡോക്യുമെന്ററി സംപ്രേഷണം ചെയ്തിരിക്കുന്നത്.

കോടതിയും അഭിമുഖം സംപ്രേഷണം ചെയ്യുന്നതിനെ വിലക്കിയിരുന്നു. അതേസമയം ഡോക്യുമെന്ററി കണ്ടിട്ടുപോരേ വിമര്‍ശനം നടത്തുന്നത് എന്നാണ് സംവിധായികയുടെ ചോദ്യം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ഓടുമേഞ്ഞ ഷെഡും റബര്‍ പുകപ്പുരയും കത്തിനശിച്ചു
Keywords: BBC Four telecasts interview on Delhi rape convict in UK, New Delhi, Controversy, Tihar Jail, Criticism, National.

Post a Comment