Follow KVARTHA on Google news Follow Us!
ad

ദേവപ്രീതിക്ക് അഗ്നിയില്‍ ലൈംഗികത്തൊഴിലാളികളുടെ നൃത്തം

ദേവപ്രീതിക്കായി ലൈംഗികത്തൊഴിലാളികള്‍ ശ്മശാന ഭൂമിയില്‍ നൃത്തം ചെയ്യുന്നു. പുണ്യ നഗരമായ Temple, Bollywood, National,
വാരണാസി: (www.kvartha.com 30.03.2015) ദേവപ്രീതിക്കായി ലൈംഗികത്തൊഴിലാളികള്‍ ശ്മശാന ഭൂമിയില്‍ നൃത്തം ചെയ്യുന്നു. പുണ്യ നഗരമായ കാശിയിലെ ശ്മശാന ഭൂമിയിലാണ് ശിവനെ പ്രീതിപ്പെടുത്താന്‍ എരിയുന്ന ചിതകള്‍ക്കിടയില്‍ നിന്നുകൊണ്ട് ലൈംഗിക തൊഴിലാളികള്‍ നൃത്തം ചെയ്തത്. കഴിഞ്ഞദിവസമാണ് ഇവരുടെ നൃത്തപൂജ മണികര്‍ണ്ണികാഘട്ടിലെ മഹാശംശാന്‍ നാഥ് ക്ഷേത്രത്തിനു മുന്നില്‍ നടന്നത്.
Amidst burning pyres, sex workers perform dance in Varanasi,Temple, Bollywood,

ചൈത്ര നവരാത്ര ഉത്സവത്തിന്റെ ഏഴാം രാത്രിയിലാണ് ലൈംഗികത്തൊഴിലാളികള്‍ ഇവിടെയെത്തി നൃത്തപൂജ ചെയ്യുന്നത്. ലൈംഗികത്തൊഴിലാളികള്‍ നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന ആചാരമാണ് ഇത്.

ബോളിവുഡ് സിനിമയില്‍ അടുത്ത കാലത്തിറങ്ങിയ ചിത്രങ്ങളിലെ പാട്ടുകള്‍ക്ക് ചുവടുപിടിച്ചാണ് ഇവര്‍ നൃത്തം ചെയ്യുന്നത്. രാത്രിയോടെയാണ് ക്ഷേത്രത്തിനുള്ളില്‍ ചടങ്ങുകള്‍ ആരംഭിക്കുക. ഈ സമയം പുറത്ത് ലൈംഗികത്തൊഴിലാളികളുടെ നൃത്തം അരങ്ങേറും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
പുഴയില്‍ മരിച്ചയാളുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ എത്തില്ലെന്ന് അറിയിച്ചു
Keywords: Amidst burning pyres, sex workers perform dance in Varanasi,Temple, Bollywood, National.

Post a Comment