Follow KVARTHA on Google news Follow Us!
ad

വാട്‌സ്ആപ്പില്‍ സൗജന്യ കോളിംഗ് സര്‍വീസ്

ന്യൂഡല്‍ഹി: (www.kvartha.com 01/02/2015) വാട്ട്‌സ് ആപ്പില്‍ സൗജന്യ കോളിംഗ് ആരംഭിച്ചു. WhatsApp, Free calling, Android,
ന്യൂഡല്‍ഹി: (www.kvartha.com 01/02/2015) വാട്ട്‌സ് ആപ്പില്‍ സൗജന്യ കോളിംഗ് ആരംഭിച്ചു. ആരംഭത്തില്‍ ഇന്‍ വിറ്റേഷന്‍ ലഭിക്കുന്നവര്‍ക്ക് മാത്രമായി ഈ സേവനം പരിമിതപ്പെടുത്തിയിട്ടുണ്ട്. ആന്‍ഡ്രോയിഡിന്റെ ലോലിപോപ്പില്‍ പ്രവര്‍ത്തിക്കുന്ന വാട്ട്‌സ് ആപ്പില്‍ മാത്രമായിരിക്കും ഇപ്പോള്‍ ഈ സേവനം ലഭിക്കുക.

കോള്‍ ലോഗില്‍ ഇന്‍ കമിംഗ്, ഔട്ട് ഗോയിംഗ്, മിസ്ഡ് കോള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

WhatsApp, Free calling, Android,അതേസമയം ഈ സേവനമുപയോഗിച്ച് ഏതൊക്കെ രാജ്യങ്ങളിലേയ്ക്ക് വിളിക്കാന്‍ കഴിയുമെന്ന് വ്യക്തമല്ല. വാട്ട്‌സ് ആപ്പ് സൗജന്യ കോളിംഗ് സംവിധാനം ഉള്‍പ്പെടുത്തുകയാണെന്ന് നേരത്തേ റിപോര്‍ട്ടുകള്‍ വന്നിരുന്നു.

വാട്ട്‌സ് ആപ്പ് സൗജന്യ കോളിംഗ് സം വിധാനം ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് തന്നെ മെസേജിംഗ് ആപ്ലിക്കേഷനായ ഹൈക്ക് 200 രാജ്യങ്ങളിലേയ്ക്ക് സൗജന്യ കോളിംഗ് സംവിധാനം ലഭ്യമാക്കിയിരുന്നു. ഇതുകാരണമാകാം വാട്ട്‌സ് ആപ്പ് തിടുക്കത്തില്‍ സൗജന്യ കോളിംഗ് സര്‍വീസ് ആരംഭിച്ചതെന്നാണ് നിഗമനം.

SUMMARY: WhatsApp has rolled out its new free voice-calling feature to a few users India which appears to be available on invite-only basis, as of now. The invite-only basis basically means that users will get a call through WhatsApp from someone who already has the feature updated. The feature is also restricted to Android only and you will need the updated 2.11.508 version to access the app.

Keywords: WhatsApp, Free calling, Android,

Post a Comment