Follow KVARTHA on Google news Follow Us!
ad
Posts

പോലീസുകാരനെ കഴുത്തറുത്തു കൊന്നു: ഭാര്യാ സഹോദരി അറസ്റ്റില്‍

പോലീസുകാരനെ തലക്കടിച്ചു വീഴ്ത്തിയ ശേഷം കഴുത്തറുത്തു കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യാ സഹോദരി Thodupuzha, Murder, Police, Accused, Arrest, Case, Investigates, Raj
തൊടുപുഴ: (www.kvartha.com 01/02/2015) പോലീസുകാരനെ തലക്കടിച്ചു വീഴ്ത്തിയ ശേഷം കഴുത്തറുത്തു കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യാ സഹോദരി അറസ്റ്റില്‍. കുളമാവ് സ്‌റ്റേഷനില്‍ സിവില്‍ പോലീസ് ഓഫിസറായിരുന്ന കരിപ്പലങ്ങാട് പാലോന്നിയില്‍ രാജു(46) ആണ് കൊല്ലപ്പെട്ടത്. ഭാര്യ സുജിയുടെ സഹോദരി സരസമ്മയെ കാഞ്ഞാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറസ്റ്റ് ചെയ്തു.

രാജു
അമിത മദ്യപാനിയായ രാജു രണ്ടു വര്‍ഷമായി ജോലിക്ക് പോകാറില്ലായിരുന്നു. ഭാര്യ സുജിക്ക് കെ.എസ്.എഫ്.ഇയിലാണ് ജോലി. ഈ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. മദ്യപിച്ചെത്തുന്ന രാജു വീട്ടില്‍ നിത്യവും വഴക്കുണ്ടാക്കും. ശനിയാഴ്ച രാത്രി മദ്യലഹരിയില്‍ രാജു ആക്രമിച്ച് സുജിയുടെ കൈക്ക് പരിക്കേല്‍പ്പിച്ചു. ഇതു കണ്ടു നിന്ന സരസമ്മ അടുക്കളയില്‍ നിന്നും വിറകുകമ്പെടുത്ത് രാജുവിനെ തലക്കടിച്ചു വീഴ്ത്തി. പിന്നീട് കറിക്കത്തി കൊണ്ട് കഴുത്തറുത്തു കൊന്നു.

സരസമ്മ
രാജുവിന്റെ മൂത്ത മകള്‍ രവീണയാണ് വിവരം അയല്‍ക്കാരെ അറിയിച്ചത്. കുളമാവ് പോലീസ് എത്തി സരസമ്മയെ കസ്റ്റഡിയിലെടുത്തു. 20 വര്‍ഷം മുമ്പ് വിവാഹമോചിതയായ സരസമ്മ സുജിക്കും കുടുംബത്തിനുമൊപ്പമായിരുന്നു താമസം. രവീണ(12), മിന്നു(7) എന്നിവരാണ് രാജുവിന്റെ മക്കള്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Thodupuzha, Murder, Police, Accused, Arrest, Case, Investigates, Raju. 

Post a Comment