Follow KVARTHA on Google news Follow Us!
ad

കത്രീന കൈഫ് കശ്മീരില്‍; കനത്ത സുരക്ഷ

ശ്രീനഗര്‍: (www.kvartha.com 01/02/2015) അഭിഷേക് കപൂറിന്റെ പുതിയ ചിത്രം ഫിത്തൂറിന്റെ ഷൂട്ടിംഗിനായി കത്രീന കൈഫ് ശ്രീനഗറില്‍. Katrina Kaif, Abhshek Kapoor, Fitoor, Charls Dickens, Great Expectations,
ശ്രീനഗര്‍: (www.kvartha.com 01/02/2015) അഭിഷേക് കപൂറിന്റെ പുതിയ ചിത്രം ഫിത്തൂറിന്റെ ഷൂട്ടിംഗിനായി കത്രീന കൈഫ് ശ്രീനഗറില്‍. മൂന്ന് സുരക്ഷ വലയങ്ങളില്‍ കനത്ത സുരക്ഷയാണ് കത്രീനയ്ക്കായി ഒരുക്കിയിരിക്കുന്നത്.

Katrina Kaif, Abhshek Kapoor, Fitoor, Charls Dickens, Great Expectations,
നാലുദിവസത്തെ ചിത്രീകരണമാണ് കശ്മീരില്‍ നടക്കുന്നത്. ആദ്യദിനത്തിലെ ഷൂട്ടിംഗ് പ്രസിദ്ധമായ നിഷാത് ബാഗിലായിരുന്നു. ഒരു സംസ്‌ക്കാരചടങ്ങായിരുന്നു ഷൂട്ട് ചെയ്തത്. വെളുത്ത വസ്ത്രമണിഞ്ഞായിരുന്നു കത്രീന പ്രത്യക്ഷപ്പെട്ടത്.
ഷൂട്ടിംഗ് നടക്കുന്ന പൂന്തോട്ടം സി.ആര്‍.പി.എഫ് സൈനീകരും ജമ്മുകശ്മീര്‍ പോലീസും വളഞ്ഞിരിക്കുകയാണ്.

പ്രമുഖ സാഹിത്യകാരന്‍ ചാള്‍സ് ഡിക്കന്‍സിന്റെ ഗ്രേറ്റ് എക്‌സ്‌പെക്‌റ്റേഷന്‍സിന്റെ ചലച്ചിത്രാവിഷ്‌ക്കാരമാണ് ഫിത്തൂര്‍. രേഖ, കത്രീന കൈഫ്, ആദിത്യ റോയ് കപൂര്‍ എന്നിവരാണ് ചിത്രത്തിലെ പ്രമുഖ താരങ്ങള്‍. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന് ശേഷം ഇതാദ്യമായാണ് ബോളീവുഡില്‍ നിന്ന് താരങ്ങള്‍ ഷൂട്ടിംഗിനായി കശ്മീരിലെത്തുന്നത്.

SUMMARY: Katrina Kaif started the shoot Abhishek Kapoor's Fitoor in Srinagar on Friday, amidst high security.

Keywords: Katrina Kaif, Abhshek Kapoor, Fitoor, Charls Dickens, Great Expectations,

Post a Comment