Follow KVARTHA on Google news Follow Us!
ad

മായം കലര്‍ന്ന വെളിച്ചെണ്ണ വീണ്ടും വ്യാപകം

നാളികേരത്തിന്റെ നാടായ കേരളത്തില്‍ വിപണി കയ്യടക്കി മായം കലര്‍ന്ന വെളിച്ചെണ്ണ. നാളികേരത്തിന്റെയും Coconut oil, Cooking oil, Market, Availability, Unhealthy, Kerala, Malappuram, Cooking, palm oil case, Health & Fitness.
കൊച്ചി: (www.kvartha.com 01.02.2015) നാളികേരത്തിന്റെ നാടായ കേരളത്തില്‍ വിപണി കയ്യടക്കി മായം കലര്‍ന്ന വെളിച്ചെണ്ണ. നാളികേരത്തിന്റെയും വെളിച്ചെണ്ണയുടെയും വില കുത്തനെ കൂടുന്ന അവസരത്തില്‍ പൊതുജനങ്ങളെ ചൂഷണം ചെയ്താണ് വ്യാജന്റെ വരവ്.

നാളികേരം വാങ്ങി ഉണക്കി കൊപ്രയാക്കി ആട്ടി വിറ്റിരുന്ന പല മില്ലുകാരും ഇപ്പോള്‍ ഇത്തരം വെളിച്ചെണ്ണ ഒന്നാകെ ഇറക്കി ചില്ലറ വില്പന ആരംഭിച്ചിരിക്കുകയാണ്.
 Coconut oil, Cooking oil, Market, Availability, Unhealthy, Kerala, Malappuram, Cooking, palm oil case, Health & Fitness.
കേരളത്തില്‍ കിലോയ്ക്ക് 147 മുതല്‍ 150 രൂപ വരെയാണ് വെളിച്ചെണ്ണയ്ക്ക് വില. എന്നാല്‍ 125 മുതല്‍ 130 രൂപ വരെ വിലയില്‍ വ്യാജന്‍ വെളിച്ചെണ്ണ തമിഴ് നാട്ടില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നു. അതിലും കുറഞ്ഞ വിലയില്‍ വേണമെങ്കില്‍ ഇറക്കി തരാനും ഏജെന്റുമാരുണ്ട്. പക്ഷേ മായത്തിന്റെ അളവ് കൂടുമെന്നുമാത്രം.

കേരളത്തില്‍ നിന്നും 20 - 30 രൂപയ്ക്കു തമിഴ്‌നാട്ടിലേക്ക് നാളികേരം കയറ്റി അയക്കുകയാണ് ചെയ്യുന്നത്. അവിടെയുള്ള മില്ലുകളില്‍ നിന്ന് കൊപ്രയാക്കി ആട്ടിയുണ്ടാക്കുന്ന വെളിച്ചെണ്ണയില്‍ പാരഫീന്‍, വൈറ്റ് ഓയില്‍, പാംകേര്‍ണല്‍ ഓയില്‍ എന്നീ രാസവസ്തുക്കള്‍ ചേര്‍ത്ത് കേരളത്തിലേക്കുതന്നെ ഇറക്കുമതി ചെയ്യുകയുമാണ്. കേരളത്തില്‍ ആട്ടിയുണ്ടാക്കുന്ന വെളിച്ചെണ്ണ വിറ്റാല്‍ കിട്ടുന്നതിനേക്കാള്‍ ലാഭം വ്യാജനെ വാങ്ങി വിറ്റാല്‍ ലഭിക്കുന്നത് കേരള വിപണിയെ വ്യാജനിലേക്ക് ആകര്‍ഷിക്കുന്നു.

40 ശതമാനം പാരഫീന്‍ ചേര്‍ത്ത വെളിച്ചെണ്ണയ്ക്ക് 110 രൂപയാണ് വിലയെങ്കില്‍ 30 ശതമാനം ചേര്‍ത്ത വെളിച്ചെണ്ണയ്ക്ക് 120 രൂപയാണ് വില. മായംകൂടുന്നതിനനുസരിച്ച് വില കുറയുന്നതിനാല്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്ന വെളിച്ചെണ്ണ ജനത്തിന്റെ ആരോഗ്യത്തിന് വലിയ ഭീഷണിയാവുകയാണ്.

കാഴ്ച്ചയില്‍ കളറിലും മണത്തിലുമൊന്നും വ്യത്യാസമില്ലാത്തതിനാല്‍ പൊതുജനങ്ങള്‍ക്ക് വ്യാജന്‍ വെളിച്ചെണ്ണയെ തിരിച്ചറിയില്ല. ഇതു മുതലെടുത്താണ് വിപണിയിലേക്ക് വന്‍തോതില്‍ മായം ചേര്‍ത്ത വെളിച്ചെണ്ണ ഇറക്കുമതി ചെയ്യുന്നത്.

ചൂടാക്കുമ്പോഴും, പപ്പടം കാച്ചുമ്പോഴുമെല്ലാം മായം ചേര്‍ത്ത വെളിച്ചെണ്ണ നുരച്ചു പൊങ്ങുന്നത് പൊതു ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുന്നു. ക്യാന്‍സര്‍ അള്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ മായം ചേര്‍ത്ത ഇത്തരം വെളിച്ചെണ്ണ ഉപയോഗിക്കുന്നതില്‍ നിന്നും ഉണ്ടാകുന്നു. കാര്യമായ പരിശോധനയില്ലാത്തതെ ഇറക്കുമതി ചെയ്യുന്നതിനാല്‍ കേരളക്കാര്‍ക്ക് കാശു കൊടുത്ത് മാറാരോഗങ്ങളെ വാങ്ങേണ്ട അവസ്ഥവരുന്നു.

Keywords: Coconut oil, Cooking oil, Market, Availability, Unhealthy, Kerala, Malappuram, Cooking, palm oil case, Health & Fitness.

Post a Comment