Follow KVARTHA on Google news Follow Us!
ad

കോണ്‍ഗ്രസിന്റെ ടൈം നല്ല ബെസ്റ്റ് ടൈം! സിഖ് വിരുദ്ധകലാപവും പുനരന്വേഷണത്തിന്

യൂഡല്‍ഹി: (www.kvartha.com 01/02/2015) വോട്ടര്‍മാരെ സ്വാധീനിക്കാനായി തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു 1984 anti-Sikh riots, Bharatiya Janata Party, SIT, Justice Nanavati Commission, Rajnath Singh, Delhi assembly polls
ന്യൂഡല്‍ഹി: (www.kvartha.com 01/02/2015) വോട്ടര്‍മാരെ സ്വാധീനിക്കാനായി തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു 1984ലെ സിഖ് വിരുദ്ധ കലാപം പുനരന്വേഷിക്കുമെന്നത്. തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തിയത് എന്‍.ഡി.എ സര്‍ക്കാര്‍ ആണെങ്കിലും കോണ്‍ഗ്രസ് നല്‍കിയ ഈ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ ഒരുങ്ങുകയാണവര്‍.

ഇന്ദിരാഗാന്ധി വധത്തെതുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട സിഖ് വിരുദ്ധ കലാപത്തില്‍ മൂവായിരം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗീക കണക്ക്. എന്നാല്‍ കൊല്ലപ്പെട്ട നിരപരാധികളായ സിഖുകാരുടെ എണ്ണം പതിനായിരത്തിലുമേറെയാണ്.

1984 anti-Sikh riots, Bharatiya Janata Party, SIT, Justice Nanavati Commission, Rajnath Singh, Delhi assembly pollsസിഖ് വിരുദ്ധകലാപവുമായി ബന്ധപ്പെട്ട 225ഓളം കേസുകളില്‍ പുനരന്വേഷണം നടത്താനാണ് നീക്കം. ഇതിനായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. പോലീസ് അന്വേഷണം അവസാനിപ്പിച്ചതോടെ കോടതിയില്‍ എത്താതിരുന്ന കേസുകളാകും പുനരന്വേഷിക്കുക.

സിഖ് വിരുദ്ധകലാപകാലത്തെ കോണ്‍ഗ്രസ് കേന്ദ്രമന്ത്രിമാരായ ജഗദ്ദീഷ് ടൈറ്റ്‌ലര്‍, സജ്ജന്‍ കുമാര്‍ എന്നിവര്‍ക്കെതിരേയുമുള്ള കേസുകളിലും അന്വേഷണം നടക്കാന്‍ സാധ്യതയുണ്ട്. പുനരന്വേഷണം കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാകുമെന്നാണ് സൂചന.

മോഡി സര്‍ക്കാര്‍ നിയോഗിച്ച റിട്ട. ജസ്റ്റിസ് ജെപി മാഥൂര്‍ അദ്ധ്യക്ഷനായ അന്വേഷണ സമിതിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ രൂപീകരിച്ച സമിതിക്ക് മൂന്ന് മാസത്തെ കാലാവധിയായിരുന്നു റിപോര്‍ട്ട് സമര്‍പ്പിക്കാനായി നല്‍കിയിരുന്നത്. എന്നാല്‍ 45 ദിവസത്തിനകം കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.

SUMMARY: New Delhi: Thirty years after the anti-Sikh riots in Delhi, a fresh probe is likely with a government-appointed committee recommending constitution of a Special Investigation Team (SIT) for the same, a move seen by the Congress as an attempt to woo voters ahead of polls here.

Keywords: 1984 anti-Sikh riots, Bharatiya Janata Party, SIT, Justice Nanavati Commission, Rajnath Singh, Delhi assembly polls

Post a Comment