Follow KVARTHA on Google news Follow Us!
ad

ലാലിസം പിരിച്ചുവിട്ടിട്ടില്ല; പ്രചരിക്കുന്നത് വ്യാജമെന്ന്

മോഹന്‍ലാലിന്റെ മ്യൂസിക് ബാന്‍ഡായ ലാലിസം പിരിച്ചു വിട്ടുവെന്ന വാര്‍ത്ത വ്യാജമാണെന്ന് Kochi, Kerala, Entertainment, National School Games, Inauguration, Mohanlal, Lalisam
കൊച്ചി: (www.kvartha.com 01/02/2015) മോഹന്‍ലാലിന്റെ മ്യൂസിക് ബാന്‍ഡായ ലാലിസം പിരിച്ചു വിട്ടുവെന്ന വാര്‍ത്ത വ്യാജമാണെന്ന് സംഗീത സംവിധായകന്‍ രതീഷ് വേഗ. ദേശീയ ഗെയിംസിന്റെ ഉദ്ഘാടന വേളയില്‍ ചെയ്ത ഷോ ലാലിസമായിരുന്നില്ലെന്നും ദേശീയ ഗെയിംസിനു വേണ്ടി പ്രത്യേകം സംഘടിപ്പിച്ച പരിപാടിയായിരുന്നുവെന്നും ലാലിസത്തിന്റെ കോര്‍ഡിനേറ്റര്‍ കൂടിയായ അദ്ദേഹം പറഞ്ഞു.

ദേശീയ ഗെയിംസിന്റെ ഉദ്ഘാടന വേളയില്‍ നടത്തിയ ലാലിസത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെയാണ് ബാന്‍ഡ് പിരിച്ചുവിട്ടതായി പ്രചരിച്ചത്. അതേസമയം ഏകോപനത്തിലുണ്ടായ പാളിച്ചയാണ് ആദ്യ ഷോ പാളാന്‍ കാരണമെന്നാണ് ലാലിസം ബാന്‍ഡിന്റെ വിശദീകരണം.

ദേശീയ ഗെയിംസ് വേദിയില്‍ അരങ്ങേറിയ ലാലിസം ശരാശരി ഗാനമേളയുടെ നിലവാരത്തിലേക്ക് പോലും ഉയര്‍ന്നിരുന്നില്ലെന്നും പരിപാടി പാളിയെന്നുമായിരുന്നു സോഷ്യല്‍ മീഡിയകളിലെ പ്രധാന വിമര്‍ശനം. സംവിധായകന്‍ വിനയനും വി ശിവന്‍കുട്ടി എം.എല്‍.എ അടക്കമുള്ളവരും ലാലിസത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kochi, Kerala, Entertainment, National School Games, Inauguration, Mohanlal, Lalisam, Circulating fake news against Lalisom.

Post a Comment