Follow KVARTHA on Google news Follow Us!
ad

അന്യ സ്ത്രീകളെ സ്പര്‍ശിക്കില്ലെന്ന് ഹരേദികള്‍; വിമാനം അരമണിക്കൂര്‍ വൈകി

അന്യ സ്ത്രീകളെ സ്പര്‍ശിക്കാന്‍ തയ്യാറാകാത്ത ഹിരേദികളുടെ പിടിവാശി മൂലം വിമാനം New York, Passengers, Flight, Cash, World,
ന്യൂയോര്‍ക്ക്: (www.kvartha.com 01.01.2015) അന്യ സ്ത്രീകളെ സ്പര്‍ശിക്കാന്‍ തയ്യാറാകാത്ത ഹിരേദികളുടെ പിടിവാശി മൂലം വിമാനം അരമണിക്കൂര്‍ വൈകി പുറപ്പെട്ടു. കഴിഞ്ഞദിവസം ജെകെഎഫ് വിമാനത്താവളത്തിലാണ് സംഭവം.

കടുത്ത യാഥാസ്ഥിതിക ജൂത വിഭാഗക്കാരായ ഹരേദികള്‍ വിമാനത്തിനുള്ളില്‍ തങ്ങള്‍ക്കിരുവശവും മറ്റു സ്ത്രീകള്‍ ഇരിക്കുന്നതു കണ്ട് അവരെ മാറ്റാതെ  വിമാനത്തില്‍ ഇരിക്കില്ലെന്ന ഉറച്ച തീരുമാനം കൈക്കൊണ്ടതാണ് വിമാനം വൈകാന്‍ കാരണം. ഇതുമൂലം ന്യൂയോര്‍ക്കിലെ ജെകെഎഫ് വിമാനത്താവളത്തില്‍ നിന്ന് ടെല്‍ അവീവിലേക്കുളള വിമാനം അരമണിക്കൂര്‍ വൈകി യാത്ര പുറപ്പെടുകയായിരുന്നു.  വിമാനയാത്രക്കാര്‍ ഇടപെട്ടെങ്കിലും ഹരേദികള്‍ മറ്റു സ്ത്രീകള്‍ക്കൊപ്പം യാത്ര ചെയ്യില്ലെന്ന് തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

തങ്ങള്‍ക്ക് പ്രത്യേക ഇരിപ്പിടം വേണമെന്ന വാശിയില്‍ ഉറച്ചിരുന്ന ഹരേദികളോട് സഹകരിക്കാന്‍ ഒടുവില്‍ മറ്റ് യാത്രക്കാര്‍ തയ്യാറാവുകയായിരുന്നു. എന്നാല്‍ ഹരേദികളുടെ പിടിവാശിക്ക് മുന്നില്‍ വഴങ്ങാന്‍ ചില സ്ത്രീകള്‍ തയ്യാറായില്ല. പിന്നീട് രണ്ട് യുഎസ് യാത്രക്കാര്‍ സീറ്റൊഴിഞ്ഞുകൊടുത്തതോടെ പ്രശ്‌നം പരിഹരിച്ച്  വിമാനം യാത്ര തുടര്‍ന്നു.

കടുത്ത മതവിശ്വാസം വെച്ചുപുലര്‍ത്തുന്ന ഹരേദികള്‍  രക്തബന്ധമുള്ളവരേയോ ഭാര്യയേയോ മാത്രമേ സ്പര്‍ശിക്കുകയുള്ളൂ. ഇത്തരം ചിന്താഗതി പുലര്‍ത്തുന്നതിനാല്‍  പലപ്പോഴും യാത്രയ്ക്കിടയില്‍ ഇവര്‍ക്ക് പ്രശ്‌നങ്ങളുണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ  കൂടുതല്‍ പണം നല്‍കിയാണ് ഇവര്‍ സ്ത്രീകളില്‍ നിന്നും അകന്ന് സീറ്റ് സംഘടിപ്പിക്കുന്നത്.

Ultra-Orthodox Men Cause Flight Delay By Refusing To Sit By Women, Again, New York,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മോഡി ഭരണത്തില്‍ നല്ലനാളുകള്‍ അംബാനിക്കും അദാനിക്കും മാത്രം: അഡ്വ. ബാലന്‍
Keywords: Ultra-Orthodox Men Cause Flight Delay By Refusing To Sit By Women, Again, New York, Passengers, Flight, Cash, World.

Post a Comment