Follow KVARTHA on Google news Follow Us!
ad

പാക് ഷിയാ പള്ളിയിലെ സ്‌ഫോടനം; മരണസംഖ്യ 60 കവിഞ്ഞു

പാക്കിസ്ഥാനിലെ ഷിയാ പള്ളിയിലുണ്ടായ ബോംബ് സ്‌ഫോടനത്തെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 60 കവിഞ്ഞതായി ഔദ്യോഗികവൃത്തങ്ങള്‍ Pakistan, Death Toll, Bomb Blast, Children, Report, Taliban Terrorists, Prime Minister, attack, World
ശികാര്‍പുര്‍ (പാകിസ്താന്‍): (www.kvartha.com 31/01/2015) പാക്കിസ്ഥാനിലെ ഷിയാ പള്ളിയിലുണ്ടായ ബോംബ് സ്‌ഫോടനത്തെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 60 കവിഞ്ഞതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. വെള്ളിയാഴ്ചയാണ് തെക്കന്‍ പാകിസ്താനിലെ തിരക്കേറിയ ഷിയാ പള്ളിയില്‍ ചാവേറുകള്‍ ആക്രമണം നടത്തിയത്. പ്രാര്‍ത്ഥനയ്ക്ക് തൊട്ടുമുമ്പുണ്ടായ ആക്രമണത്തില്‍ മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നുവെന്ന് ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു

മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാക് താലിബാനുമായും ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുമായും ബന്ധമുള്ള ജുന്‍ദല്ലാ തീവ്രവാദസംഘം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുള്‍പ്പെട്ട ശികാര്‍പുരിലെ ഷിയാ പള്ളിയിലാണ് ജുമുഅ പ്രാര്‍ഥനയ്ക്കുമുമ്പ് സ്‌ഫോടനമുണ്ടായത്.

 Pakistan, Death Toll, Bomb Blast, Children, Report, Taliban Terrorists, Prime Minister, attack, Worldസ്‌ഫോടനസമയത്ത് ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്നായി 400ഓളം പേര്‍ പള്ളിയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയിരുന്നുവെന്ന് ദേശീയ ഷിയാ സംഘടനയുടെ വക്താവ് റാഹത് കാസിമി പറഞ്ഞു. പള്ളിയിലും പരിസരത്തും രക്തവും ശരീരഭാഗങ്ങളും ചിതറിക്കിടക്കുകയാണെന്ന് ദൃക്‌സാക്ഷി സാഹിദ് നൂണ്‍ പറഞ്ഞു.

ക്രമസമാധാനചര്‍ച്ചകള്‍ക്കായി പോക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സിന്ധ് പ്രവിശ്യയുടെ തലസ്ഥാനമായ കറാച്ചി സന്ദര്‍ശിച്ചതിനുപിന്നാലെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ ഇവിടെ നടന്ന ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
Also Read:
നീലേശ്വരം നെടുങ്കണ്ടം വളവില്‍ ബസും കാറും കൂട്ടിയിടിച്ച് പിഞ്ചുകുഞ്ഞ് ഉള്‍പെടെ 2 പേര്‍ക്ക് ഗുരുതരം
Keywords: Pakistan, Death Toll, Bomb Blast, Children, Report, Taliban Terrorists, Prime Minister, attack, World

Post a Comment