Follow KVARTHA on Google news Follow Us!
ad

സ്മാര്‍ട്ട് സിറ്റികള്‍ക്കായി തയ്യാറാണോ? സംസ്ഥാനങ്ങളോട് കേന്ദ്ര നഗര വികസന മന്ത്രി

തങ്ങളുടെ പട്ടണങ്ങള്‍ കേന്ദ്ര പദ്ധതിയുടെ കീഴില്‍ സ്മാര്‍ട്ടാക്കാന്‍ തയ്യാറാണോ എന്ന് കേന്ദ്ര നഗര വികസന മന്ത്രി എം. വെങ്കയ്യ നായിഡു New Delhi, National, Business, Smart City, Is India Ready for Narendra Modi's 'Smart Cities'?
ന്യൂഡല്‍ഹി: (www.kvartha.com 30/01/2015) തങ്ങളുടെ പട്ടണങ്ങള്‍ കേന്ദ്ര പദ്ധതിയുടെ കീഴില്‍ സ്മാര്‍ട്ടാക്കാന്‍ തയ്യാറാണോ എന്ന് കേന്ദ്ര നഗര വികസന മന്ത്രി എം. വെങ്കയ്യ നായിഡു സംസ്ഥാനങ്ങളോട് ചോദിച്ചു. സ്മാര്‍ട്ട് സിറ്റി വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ ആലോചനാ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നഗര നിര്‍വഹണത്തെ കുറിച്ചുള്ള തങ്ങളുടെ ചിന്താഗതികളും സമീപനവും പുനക്രമീകരിച്ച് അവസരത്തിനൊത്ത് ഉയരാന്‍ സംസ്ഥാനങ്ങളും നഗരമേഖലകളിലെ തദ്ദേശ സ്ഥാപനങ്ങളും തയ്യാറാവണമെന്ന് മന്ത്രി പറഞ്ഞു. സ്മാര്‍ട്ടായ നേതൃത്വവും, ഭരണവും, സാങ്കേതിക വിദ്യകളും ജനങ്ങളും ചേര്‍ന്നാലേ നഗരങ്ങള്‍ സ്മാര്‍ട്ടാകുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പട്ടണങ്ങളെയും നഗരങ്ങളെയും സ്മാര്‍ട്ട് ആക്കുന്നതിന് സംസ്ഥാനങ്ങളും തദ്ദേശ സ്ഥാപനങ്ങളും പ്രധാന പങ്ക് വഹിക്കണമെന്നും മന്ത്രി പറഞ്ഞു. 2019 ഒക്‌ടോബര്‍ രണ്ടോടെ രാജ്യത്തെ ശുചിയാക്കുന്നതിന് ജനം സ്വച്ഛാഗ്രഹയിലേക്ക് മടങ്ങി പോകണമെന്നും അദ്ദേഹം പറഞ്ഞു. നഗര വികസന വകുപ്പ് സെക്രട്ടറി ശങ്കര്‍ അഗര്‍വാള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  New Delhi, National, Business,  Smart  City,  Is India Ready for Narendra Modi's 'Smart Cities'?. 

Post a Comment