Follow KVARTHA on Google news Follow Us!
ad

ഉറകള്‍ തികയുന്നില്ല; ആറ് സംസ്ഥാനങ്ങള്‍ ലൈംഗികരോഗഭീതിയില്‍

ലൈംഗികരോഗപ്രതിരോധ പരിപാടിയുടെ ഭാഗമായി സര്‍കാര്‍ വിതരണം ചെയ്യുന്ന ഗര്‍ഭനിരോധന ഉറകളുടെ ലഭ്യത കുറവ് ആറു സംസ്ഥാനങ്ങളെ ലൈംഗികരോഗഭീതിയിലാക്കുന്നു HIV Positive, AIDS, State, New Delhi, Madhya pradesh, Uttar Pradesh, Uttarakhand, Rajastan, Andhra Pradesh, National
ന്യൂഡല്‍ഹി: (www.kvartha.com 30/01/2015) ലൈംഗികരോഗപ്രതിരോധ പരിപാടിയുടെ ഭാഗമായി സര്‍കാര്‍ വിതരണം ചെയ്യുന്ന ഗര്‍ഭനിരോധന ഉറകളുടെ ലഭ്യത കുറവ് ആറു സംസ്ഥാനങ്ങളെ ലൈംഗികരോഗഭീതിയിലാക്കുന്നു. എച്ച് ഐ വി ബാധയുടെ വ്യാപനത്തിന് ഇത്കാരണമായിത്തീരുമെന്നാണ് ഇവരുടെ ഭയം.

ലൈംഗികരോഗങ്ങള്‍ കൂടുതലായി കാണപ്പെടുന്ന ഹരിയാന, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ എട്ടുമാസക്കാലമായി ഉറകളുടെ ലഭ്യത കുറവ് തുടരുകയാണ്. ഇതിനുപുറമേ ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ് രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും ഉറകള്‍ക്ക് വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
HIV Positive, AIDS, State, New Delhi, Madhya pradesh, Uttar Pradesh, Uttarakhand, Rajastan, Andhra Pradesh, National

ഉറകളുടെ ലഭ്യത കുറവ് എയ്ഡ്‌സ് പോലുള്ള മാരകമായ ലൈംഗിക രോഗങ്ങള്‍ക്ക് ഇടയാക്കുമെന്ന ഭീതിയിലാണ് ഈ സംസ്ഥാനങ്ങള്‍.

പൊതുജനാരോഗ്യ പരിപാടിയുടെ ഭാഗമായി ഉറകള്‍ വിതരണം ചെയ്യുന്ന സംഘങ്ങള്‍ ഉറകളുടെ ലഭ്യത കുറവ് ചൂണ്ടി കാണിച്ചുകൊണ്ടും കൂടുതല്‍ ഉറകള്‍ എത്തിക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ടും എയ്ഡ്‌സ് നിയന്ത്രണസോസൈറ്റി അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

Also Read: 
കാണാതായ യുവതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി
Keywords: HIV Positive, AIDS, State, New Delhi, Madhya pradesh, Uttar Pradesh, Uttarakhand, Rajastan, Andhra Pradesh, National

Post a Comment