Follow KVARTHA on Google news Follow Us!
ad

പാമോലിന്‍ കേസ്: വി.എസിന്റെ ഹര്‍ജി തീര്‍പ്പാക്കി

പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് Kochi, V.S Achuthanandan, Kerala, High Court, Government
കൊച്ചി: (www.kvartha.com 30/01/2015) പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. സമാനമായ ഹര്‍ജിയില്‍ സിംഗിള്‍ ബഞ്ച് നേരത്തെ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വി.എസിന്റെ ഹര്‍ജിയില്‍ ഇടപെടുന്നില്ലെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും, ജസ്റ്റിസ് എ.എം ഷഫീഖുമടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.

കേസ് റദ്ദാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമര്‍പിച്ച ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് പ്രോസിക്യൂഷന്‍ നടപടി തുടരാന്‍ ഉത്തരവിട്ടിരുന്നു. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പൊതുതാല്‍പര്യം വ്യക്തമല്ലെന്നും വ്യക്തിപരമായ താല്‍പര്യം മാത്രമാണുള്ളതെന്നും ചിലരുടെ നേട്ടത്തിന് വേണ്ടി സംസ്ഥാന ഖജനാവിന് വന്‍ നഷ്ടമാണുണ്ടാക്കിയതെന്നും സിംഗിള്‍ബഞ്ച് നിരീക്ഷിച്ചിരുന്നു.

കേസ് തുടരാനുള്ള കോടതി ഉത്തരവ് നിലനില്‍ക്കെ സര്‍ക്കാര്‍ തീരുമാനം പക്ഷപാതപരമാണെന്ന ഹര്‍ജിക്കാരന്റെ ആരോപണത്തില്‍ കഴമ്പില്ലെന്നും കോടതി വ്യക്തമാക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kochi, V.S Achuthanandan, Kerala, High Court, Government. 

Post a Comment