Follow KVARTHA on Google news Follow Us!
ad

ചിട്ടി തട്ടിപ്പ് കേസില്‍ ബി.ജെ.ഡി എം.എല്‍.എ അറസ്റ്റില്‍: പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

ഒഡീഷയില്‍ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ബിജു ജനതാദള്‍(ബി.ജെ.ഡി) സീനിയര്‍ CBI, Custody, Suspension, Corruption, Allegation, National,
ഭുവനേശ്വര്‍: (www.kvartha.com 01.11.2014) ഒഡീഷയില്‍ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ബിജു ജനതാദള്‍(ബി.ജെ.ഡി) സീനിയര്‍ എം.എല്‍.എ പ്രവത് ത്രിപാഠിയെ സി.ബി.ഐ അറസ്റ്റു ചെയ്തു. കട്ടക്ക് ജില്ലയിലെ ബന്‍കി മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് പ്രവത് ത്രിപാഠി.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം  ഭുവനേശ്വറിലെ സി.ബി.ഐ ആസ്ഥാനത്തെത്താന്‍ ത്രിപാഠിയോട് നിര്‍ദേശിച്ചിരുന്നു. സി ബി ഐ ആസ്ഥാനത്തെത്തിയ  ത്രിപാഠിയെ ചോദ്യം ചെയ്തശേഷം  കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നിക്ഷേപകരില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയ അര്‍ദ്ധ തത്വാ ചിട്ടി ഗ്രൂപ്പില്‍ നിന്ന് ത്രിപാഠി ലക്ഷങ്ങള്‍ കോഴ വാങ്ങിയെന്നാണ് ആരോപണം. കേസുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് തവണ ത്രിപാഠിയെ സി.ബി.ഐ വിളിച്ചു വരുത്തിയിരുന്നു.  സി ബി ഐ അറസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ ത്രിപാഠിയെ പാര്‍ട്ടിയില്‍ നിന്നും  സസ്‌പെന്‍ഡ് ചെയ്തു.

CBI arrests BJD MLA Pravat tripathy, party suspends him, CBI, Custody,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: CBI arrests BJD MLA Pravat tripathy, party suspends him, CBI, Custody, Suspension, Corruption, Allegation, National.

Post a Comment