Follow KVARTHA on Google news Follow Us!
ad

ജയലളിതയ്ക്ക് തല്‍ക്കാലം ജാമ്യമില്ല:ജാമ്യഹര്‍ജി ഒക്‌ടോബര്‍ ആറിനു ശേഷം പരിഗണിക്കും

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് കര്‍ണാടക പരപ്പന അഗ്രഹാര Karnataka, High Court, Supreme Court of India, Advocate, Complaint, National,
ബംഗളൂരു: (www.kvartha.com 01.10.2014)അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് കര്‍ണാടക പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മുന്‍ തമിഴ്‌നാട്
മുഖ്യമന്ത്രി ജെ ജയലളിതയ്ക്ക് തല്‍ക്കാലം ജാമ്യമില്ല. ജാമ്യഹര്‍ജി ഒക്‌ടോബര്‍ ആറിനു ശേഷം പരിഗണിക്കുമെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി. പ്രോസിക്യൂഷന് മറുപടി സമര്‍പ്പിക്കാന്‍ സമയം നല്‍കിക്കൊണ്ടാണ് കര്‍ണാടക ഹൈക്കോടതിയുടെ നടപടി. പ്രോസിക്യൂഷന്‍ മറുപടി ഉടന്‍ സമര്‍പ്പിക്കുകയാണെങ്കില്‍ ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാനാണ് സാധ്യത.

അതേസമയം ബുധനാഴ്ച  തന്നെ ജാമ്യഹര്‍ജി പരിഗണിക്കണമെന്ന ജയയുടെ ആവശ്യം കോടതി തള്ളി. കര്‍ണാടക ഹൈക്കോടതിയുടെ റെഗുലര്‍ ബെഞ്ചാകും ചൊവ്വാഴ്ച വാദം കേള്‍ക്കുന്നത്. ദസറ അവധിയായിട്ടും ജയയുടെ അപേക്ഷ പരിഗണിച്ച് കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജാമ്യാപേക്ഷ കേള്‍ക്കുന്നതിനായി പ്രത്യേക ബെഞ്ച് രൂപീകരിക്കുകയായിരുന്നു. ശിക്ഷ മാത്രമല്ല, കുറ്റക്കാരിയെന്ന വിധി കൂടി സ്‌റ്റേ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണു ജയലളിതയുടെ അഭിഭാഷകര്‍ മുന്നോട്ട് പോയിരുന്നത്. ഒട്ടേറെ മേല്‍ക്കോടതി വിധികളെ മറികടന്നുകൊണ്ടുള്ളതാണു വിചാരണക്കോടതിയുടെ ഉത്തരവെന്ന് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ചൊവ്വാഴ്ച രാവിലെ ജാമ്യഹര്‍ജി കര്‍ണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിനു മുന്നിലെത്തിയിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ ഒക്ടോബര്‍ ആറിന് പരിഗണിക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. ദസറ പ്രമാണിച്ച് ഒരാഴ്ച കോടതിക്ക്  അവധിയായതിനാലാണ് ഇത്. എന്നാല്‍ ജയലളിതയുടെ അഭിഭാഷകനും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ രാം ജെത് മലാനി ഇതില്‍ വിയോജിപ്പ് രേഖപ്പെടുത്തി  ഹൈക്കോടതി രജിസ്ട്രാര്‍ പി.എന്‍. ദേശായിക്ക് പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രത്യേക ബെഞ്ച് രൂപവത്കരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

No relief for Jayalalithaa yet, bail hearing postponed to next week, Karnataka, High Court, Supreme

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
പനിബാധിച്ച് ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ചു
Keywords: No relief for Jayalalithaa yet, bail hearing postponed to next week, Karnataka, High Court, Supreme Court of India, Advocate, Complaint, National.

Post a Comment