Follow KVARTHA on Google news Follow Us!
ad

മന്ത്രിയെ ജീവനോടെ കത്തിക്കാന്‍ ജനക്കൂട്ടത്തിന്റെ ശ്രമം

ബീഹാറില്‍ ജനങ്ങളുടെ പ്രതിഷേധത്തിനിടെ സാംസ്‌കാരിക വകുപ്പ് മന്ത്രിയെ ജീവനോടെBihar, Police, Song, attack, Protection, Allegation, Conspiracy, Injured, National,
സഹസ്‌റാം: (www.kvartha.com 01.10.2014)ബീഹാറില്‍ ജനങ്ങളുടെ പ്രതിഷേധത്തിനിടെ സാംസ്‌കാരിക വകുപ്പ് മന്ത്രിയെ ജീവനോടെ കത്തിക്കാന്‍ ശ്രമം. റോഹ് ത്താസ് ജില്ലയുടെ ഭരണ സിരാകേന്ദ്രമായ സഹസ്‌റാമില്‍ കലാ സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി വിനയ് ബിഹാരിയെയാണ് പ്രതിഷേധത്തിനിടെ ജനക്കൂട്ടം ജീവനോടെ കത്തിക്കാന്‍ ശ്രമിച്ചത്. ജില്ലാ പോലീസ് മേധാവി, സാംസ്‌കാരിക വകുപ്പ് മേധാവി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത വേദിയിലാണ് മന്ത്രിയെ ജീവനോടെ ജനങ്ങള്‍ കത്തിക്കാന്‍ ശ്രമിച്ചത്.

തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. പ്രശസ്തമായ താരചണ്ഡി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി  നടന്ന ആഘോഷപരിപാടികള്‍  ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു സാസ്‌ക്കാരിക മന്ത്രിയായ വിനയ് ബിഹാരി. ഉദ്ഘാടനത്തിനുശേഷം നടന്ന കലാപരിപാടിയില്‍ നാടോടി ഗായകന്‍ കൂടിയായ മന്ത്രിയും പാടിയിരുന്നു. അതിനുശേഷം  സംഘടിപ്പിച്ച ഗാനമേളയ്ക്കിടെ  മൈക്ക് സെറ്റ്  തകരാറിലായതിനെ തുടര്‍ന്നാണ് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

അക്രമാസക്തരായ ജനങ്ങളെ പിന്തിരിപ്പിക്കാന്‍ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജാണ് സംഘര്‍ഷത്തിനിടയാക്കിയത്. സംഘര്‍ഷത്തിനിടയില്‍ ജനക്കൂട്ടം മന്ത്രിയും ഉദ്യോഗസ്ഥരും ഇരുന്നിരുന്ന വേദി കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് മന്ത്രിയും മറ്റ് ഉദ്യോഗസ്ഥരും രണ്ടുമണിക്കൂറോളം മരണഭയത്തില്‍ കഴിയുകയായിരുന്നു.  അക്രമാസക്തരായ ജനങ്ങള്‍ മന്ത്രിയുടേതടക്കമുള്ള  12 ഓളം ഔദ്യോഗിക വാഹനങ്ങള്‍ തകര്‍ക്കുകയുണ്ടായി. സംഭവത്തിനു പിന്നില്‍  ഗൂഢാലോചനയണെന്നും സുരക്ഷാ വീഴ്ചയെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നും മന്ത്രി വിനയ് ബിഹാരി ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ മന്ത്രി ഉല്‍പെടെ നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Mob tries to burn Bihar minister alive, Bihar, Police, Song, attack, Protection, Allegation,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
പനിബാധിച്ച് ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ചു

Keywords: Mob tries to burn Bihar minister alive, Bihar, Police, Song, attack, Protection, Allegation, Conspiracy, Injured, National.

Post a Comment