Follow KVARTHA on Google news Follow Us!
ad

ബോക്‌സിങില്‍ മേരികോമിലൂടെ ഇന്ത്യയ്ക്ക് 7-ാം സ്വര്‍ണം

ഏഷ്യന്‍ ഗെയിംസില്‍ ബോക്‌സിങില്‍ മേരികോമിലൂടെ ഇന്ത്യയ്ക്ക് 7-ാം സ്വര്‍ണം. വനിതകളുടെ London Olympics, Bollywood, Korea, World,
ഇഞ്ചിയോണ്‍: (www.kvartha.com 01.10.2014) ഏഷ്യന്‍ ഗെയിംസില്‍ ബോക്‌സിങില്‍ മേരികോമിലൂടെ ഇന്ത്യയ്ക്ക് 7-ാം സ്വര്‍ണം. വനിതകളുടെ 51കിലോഗ്രാം ഫ്‌ളൈ വിഭാഗത്തില്‍ കസാക്കിസ്ഥാനിന്റെ ഷെയ്‌ന ഷകര്‍ബെക്കോവയെ പരാജയപ്പെടുത്തിയാണ് മേരികോം സ്വര്‍ണം നേടി രാജ്യത്തിന്റെ യശസ് വര്‍ധിപ്പിച്ചത്.

ഇതോടെ ഇഞ്ചിയോണില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ നേട്ടം ഏഴായി. ഏഷ്യന്‍ ഗെയിംസില്‍ മേരികോമിന്റെ ആദ്യ സ്വര്‍ണമെഡല്‍ നേട്ടമാണ് ഇത്.  അഞ്ചു തവണ ലോകചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയ മേരികോം ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോള്‍ മത്സരരംഗത്തെത്തിയത്. 2012ല്‍ ലണ്ടനില്‍ നടന്ന ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടി മേരികോം ചരിത്രം കുറിച്ചിരുന്നു.

കഴിഞ്ഞ ദിവസം നടന്ന ബോക്‌സിങ് സെമിഫൈനല്‍ മത്സരത്തില്‍ കൊറിയന്‍ താരത്തെ ഇടിച്ചിട്ടിട്ടും സരിതാ ദേവിയെ മന:പൂര്‍വം തോല്‍പ്പിച്ചതിന് ഇന്ത്യ മേരി കോമിലൂടെ മധുരമായി പകരം വീട്ടിയിരിക്കയാണ്. ഇന്ത്യയ്ക്ക് ഒളമ്പിക് മെഡല്‍ നേടിത്തന്ന മേരികോമിനെ കുറിച്ച് ബോളിവുഡില്‍ അടുത്തിടെ സിനിമ പുറത്തിറങ്ങിയിരുന്നു. പ്രിയങ്ക ചോപ്രയായിരുന്നു ചിത്രത്തില്‍ മേരികോമായി അഭിനയിച്ചത്.

 Magnificent Mary Kom wins the gold medal, London Olympics, Bollywood, Korea, World.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
ദിവ്യയ്ക്ക് ഇനി പഠിക്കാം; സഹായ ഹസ്തവുമായി ദീനാര്‍ ഐക്യവേദി

Keywords: Magnificent Mary Kom wins the gold medal, London Olympics, Bollywood, Korea, World.

2 comments

  1. ദേശ സമ്പത്ത് കൊള്ളയടിച്ചതല്ലേ? ഉടനെ ജാമ്യം കൊടുക്കണം. വേണ്ടി വന്നാല്‍ ഇന്നലെ തന്നെ കേസ് എടുത്തു മിനിയാന്ന് ജാമ്യം നല്‍കണം. വിചാരണ ത്തടവുകാരായ നിരപരാധികള്‍ ജീവ പര്യന്തം തടവില്‍ കിടക്കട്ടെ! ഇന്ത്യന്‍ നിയമമേ, നിന്നെ ഞാന്‍ എന്ത് വിളിക്കണം?
  2. നേരിട്ട് കലാപ്പത്തിനു കൂട്ട് നിന്ന ഒരു ഭരണാധികാരി, ലോക ചരിത്രത്തില്‍ ആദ്യം!!