Follow KVARTHA on Google news Follow Us!
ad

ജയലളിതയുടെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് കര്‍ണാടക പരപ്പന അഗ്രഹാര Bangalore, Karnataka, Jail, Jayalalitha, Supreme Court of India, Advocate, High Court, Holidays, National, Treatment, Railway, Cancelled, National,
ബംഗളൂരു: (www.kvartha.com 01.10.2014) അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് കര്‍ണാടക പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മുന്‍ തമഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. കര്‍ണാടക ഹൈക്കോടതിയുടെ അവധിക്കാല പ്രത്യേക ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
കഴിഞ്ഞദിവസം രാവിലെ ജാമ്യഹര്‍ജി കര്‍ണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിനു മുന്നിലെത്തിയിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ ഒക്ടോബര്‍ ആറിന് പരിഗണിക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. ദസറ പ്രമാണിച്ച് ഒരാഴ്ച കോടതിക്ക്  അവധിയായതിനാലാണ് ഇത്.

എന്നാല്‍ ജയലളിതയുടെ അഭിഭാഷകനും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ രാം ജെത് മലാനി ഇതില്‍ വിയോജിപ്പ് രേഖപ്പെടുത്തി  ഹൈക്കോടതി രജിസ്ട്രാര്‍ പി.എന്‍. ദേശായിക്ക് പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രത്യേക ബെഞ്ച് രൂപവത്കരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ കേസ് പരിഗണിക്കും. നാലു വര്‍ഷത്തെ തടവിനും 100 കോടി രൂപ പിഴയുമാണ് ജയലളിതയ്ക്ക് കോടതി ചുമത്തിയിരുന്നത്.

Bangalore, Karnataka, Jail, Jayalalitha, Supreme Court of India, Advocate, High Court,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
യുവാവിന് പോലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദനം; 2 പല്ല് കൊഴിഞ്ഞു, മജിസ്‌ട്രേറ്റ് ആശുപത്രിയിലാക്കി

Keywords: Bangalore, Karnataka, Jail, Jayalalitha, Supreme Court of India, Advocate, High Court, Holidays, National, 

Post a Comment