Follow KVARTHA on Google news Follow Us!
ad

ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിരോധിക്കാനുള്ള നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

ഗാന്ധി ജയന്തിയോടനുബന്ധിച്ചുള്ള ശുചിത്വ വാരാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് Thiruvananthapuram, Chief Minister, Oommen Chandy, Ministers, Cabinet, Kerala,
തിരുവനന്തപുരം: (www.kvartha.com 01.10.2014) ഗാന്ധി ജയന്തിയോടനുബന്ധിച്ചുള്ള ശുചിത്വ വാരാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള മുഴുവന്‍ അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിരോധിക്കാനായി നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഫ്‌ളക്‌സുകളുടെ കാലാവധി നീട്ടി നല്‍കരുതെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. പ്‌ളാസ്റ്റിക് ഉപയോഗം നിയന്ത്രിക്കാനുള്ള നിയമവും കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങള്‍ അനുമതി നല്‍കിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ അവരുടെ അനുമതിയോടെ ലൈസന്‍സ് കാലാവധി തീരുമ്പോള്‍ തന്നെ  നീക്കം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് മന്ത്രിസഭായോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു  മുഖ്യമന്ത്രി. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടി ഭൂമിയുടെ ന്യായവില 50 ശതമാനം ഉയര്‍ത്താന്‍  സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കൂട്ടിയ രജിസ്‌ട്രേഷന്‍ ഫീസിലും സ്റ്റാംപ് ഡ്യൂട്ടിയിലും ഇളവുകള്‍ നല്‍കില്ല.

റബര്‍  വിലയിടിവിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധി നേരിടുന്ന കര്‍ഷകരെ സഹായിക്കാനായി സംസ്ഥാനത്ത് റോഡ് ടാറിങ്ങിന് റബര്‍ ബിറ്റുമിന്‍ ഉപയോഗിക്കാനും മന്ത്രിസഭായോഗം  തീരുമാനിച്ചു. ഇതിനായി ബി.പി.സി.എല്ലിനോട് റബര്‍ ബിറ്റുമിന്‍ നല്‍കാന്‍ പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെടും. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടു മുതല്‍ സംസ്ഥാനത്ത് ശുചീകരണ വാരമായി ആചരിക്കും. ഓരോ ജില്ലയുടെയും ചുമതലയുള്ള മന്ത്രിമാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Government begins by removing unauthorised flex board hoardings across state, Thiruvananthapuram,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Government begins by removing unauthorised flex board hoardings across state, Thiruvananthapuram, Chief Minister, Oommen Chandy, Ministers, Cabinet, Kerala.

Post a Comment