Follow KVARTHA on Google news Follow Us!
ad

അമേരിക്കയിലും എബോള വൈറസ് രോഗം സ്ഥിരീകരിച്ചു

ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയില്‍ രൂക്ഷമായി പടര്‍ന്നു കൊണ്ടിരിക്കുന്ന എബോള രോഗംAmerica, Africa, hospital, Treatment, Airport, World,
വാഷിംഗ്ടണ്‍: (www.kvartha.com 01.10.2014) ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയില്‍ രൂക്ഷമായി പടര്‍ന്നു കൊണ്ടിരിക്കുന്ന എബോള രോഗം അമേരിക്കയിലും സ്ഥിരീകരിച്ചു. ആഫ്രിക്കയ്ക്കു പുറത്ത് ഇതാദ്യമായാണ് എബോള ബാധ കണ്ടെത്തുന്നത്. ലൈബീരിയയില്‍ നിന്നും രോഗഭയത്തെ തുടര്‍ന്ന് തിരിച്ചെത്തിയവര്‍ക്കാണ് എബോള രോഗം കണ്ടെത്തിയിരിക്കുന്നത്.

ലൈബീരിയയില്‍ നിന്നും ടെക്‌സാസില്‍ മടങ്ങിയെത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ  രോഗ ലക്ഷണങ്ങള്‍ പ്രകടമായതായി ഔദ്യോഗികവക്താക്കള്‍ അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരെ ഡള്ളാസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
എബോള രോഗം പിടിപെട്ട്  പടിഞ്ഞാറന്‍ ആഫ്രിക്കയില്‍  നാലായിരത്തോളം ആളുകളാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. മാത്രമല്ല ഇപ്പോള്‍ 6,500 ഓളം  പേര്‍ക്ക് രോഗം ബാധിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുമുണ്ട്.

വൈറസ് ബാധിച്ച് രണ്ടു മുതല്‍ 21 വരെയുള്ള ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. അതിനാല്‍ തന്നെ ലൈബീരിയയില്‍ നിന്നും തിരിച്ചുവരുന്നതിനിടയില്‍ വിമാനത്താവളത്തില്‍ വെച്ച് നടത്തിയ പരിശോധനയില്‍ രോഗബാധ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. രോഗബാധ സ്ഥിരീകരിച്ചതോടെ  രോഗം വ്യാപിക്കുന്നതു തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം 2015 ജനുവരിയോടെ 14 ലക്ഷം ആളുകള്‍ക്ക് രോഗം ബാധിക്കുമെന്നാണ് അമേരിക്കന്‍ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ വിലയിരുത്തല്‍.

CDC confirms first case of Ebola virus in US, America, Africa, hospital, Treatment, Airport,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ഉച്ചക്കഞ്ഞി കൊണ്ടുവരാന്‍ ആവശ്യപ്പെട്ട് റാഗിംഗ്; പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആശുപത്രിയില്‍
Keywords: CDC confirms first case of Ebola virus in US, America, Africa, hospital, Treatment, Airport, World.

Post a Comment