Follow KVARTHA on Google news Follow Us!
ad

അഞ്ജലി ദമാനിയയും പ്രീതി മേനോനും പാര്‍ട്ടി പദവികള്‍ രാജിവെച്ചു

ന്യൂഡല്‍ഹി: (www.kvartha.com 01.10.2014) ആം ആദ്മി പാര്‍ട്ടിയുടെ വനിത നേതാക്കളായ അഞ്ജലി ദമാനിയയും പ്രീതി ശര്‍മ്മ മേനോനും പാര്‍ട്ടി പദവികള്‍ ഒഴിഞ്ഞുAam Aadmi Party, Anjali Damania, Preeti Sharma Menon,
ന്യൂഡല്‍ഹി: (www.kvartha.com 01.10.2014) ആം ആദ്മി പാര്‍ട്ടിയുടെ വനിത നേതാക്കളായ അഞ്ജലി ദമാനിയയും പ്രീതി ശര്‍മ്മ മേനോനും പാര്‍ട്ടി പദവികള്‍ ഒഴിഞ്ഞു. മഹാരാഷ്ട്ര എ.എ.പി കണ്‍ വീനറായിരുന്നു അഞ്ജലി ദമാനിയ. സംസ്ഥാന സമിതിയിലെ അംഗമായിരുന്നു പ്രീതി മേനോന്‍.

ബുധനാഴ്ച പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഇരു നേതാക്കളുടേയും പിന്മാറ്റത്തിന് പിന്നില്‍ വ്യക്തിപരമായ കാരണങ്ങളാണെന്നും പാര്‍ട്ടി വ്യക്തമാക്കി.

Aam Aadmi Party, Anjali Damania, Preeti Sharma Menon,കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നിതിന്‍ ഗഡ്കരിക്ക് എതിരെ മല്‍സരിച്ച് അഞ്ജലി പരാജയപ്പെട്ടിരുന്നു.

പ്രീതിയും ഞാനും വ്യക്തിപരമായ കാരണങ്ങളാല്‍ പാര്‍ട്ടി പദവികള്‍ ഒഴിയുന്നു. ഇക്കാര്യം മാധ്യമങ്ങള്‍ ശരിയായ രീതിയില്‍ കണക്കിലെടുക്കണമെന്നും അപേക്ഷിക്കുന്നുവെന്ന് അഞ്ജലി ദമാനിയ ട്വിറ്ററിലൂടെ വ്യക്തമാക്കി.

SUMMARY: New Delhi: Aam Aadmi Party (AAP)'s Maharashtra unit convener Anjali Damania and party’s state Preeti Sharma Menon have resigned from all party positions.

Keywords: Aam Aadmi Party, Anjali Damania, Preeti Sharma Menon,


Post a Comment