Follow KVARTHA on Google news Follow Us!
ad

മികച്ച വിളവ് ഉറപ്പാക്കാന്‍ സോയില്‍ ഹെല്‍ത്ത് കാര്‍ഡ്

രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ ആറില്‍ ഒരു ഭാഗവും സംഭാവന ചെയ്യുന്നത് കാര്‍ഷിക മേഖലയാണ്. Article, Farmers, Agriculture, Soil, K.M Raveendran, M Srividya. Farming
കെ.എം. രവീന്ദ്രന്‍

എം. ശ്രീവിദ്യ

(www.kvartha.com 26.08.2014) രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ ആറില്‍ ഒരു ഭാഗവും സംഭാവന ചെയ്യുന്നത് കാര്‍ഷിക മേഖലയാണ്. രാജ്യത്തെ ജനങ്ങളില്‍ ഭൂരിപക്ഷവും തങ്ങളുടെ ഉപജീവനത്തിന് കൃഷിയെ ആശ്രയിക്കുന്നവരാണ്. ഫലഭൂയിഷ്ടത നഷ്ടമായിക്കൊണ്ടിരിക്കുന്ന മണ്ണ് വിഭവലഭ്യതയില്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാവുന്നു. വളങ്ങളുടെ അസന്തുലിതമായ ഉപയോഗം, ജൈവവളങ്ങള്‍ ഉപയോഗിക്കുന്നതിലെ കുറവ്, തുടര്‍ച്ചയായ കൃഷി മൂലം മണ്ണിലെ സൂക്ഷ്മ പോഷകങ്ങള്‍ നഷ്ടമാവുന്നത് എന്നിവ രാജ്യത്തിന്റെ ചില ഭാഗങ്ങളി മണ്ണിന്റെ ഫലഭൂയിഷ്ടതയെ സാരമായി ബാധിച്ചിട്ടുണ്ട്.
മണ്ണില്‍ നിലവിലുള്ള പോഷകങ്ങള്‍ ഏതൊക്കെയെന്നും ഏതെല്ലാം പോഷകാംശങ്ങളാണ് കുറവുള്ളതെന്നും കണ്ടെത്താന്‍ തുടര്‍ച്ചയായ ഇടവേളകളില്‍ മണ്ണ് പരിശോധന നടത്തേണ്ടതുണ്ട്. രാജ്യത്തെ എല്ലാ കര്‍ഷകര്‍ക്കും മണ്ണിന്റെ ആരോഗ്യം പരിശോധിക്കാനുള്ള സോയില്‍ ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാക്കാന്‍ ഗവണ്‍മെന്റ് പ്രതേ്യക പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. വ്യത്യസ്ത വിളകള്‍ക്ക് ആവശ്യമായ മണ്ണിലെ പോഷകാംശങ്ങളുടെ അളവ് കര്‍ഷകര്‍ക്ക് ഈ കാര്‍ഡുപയോഗിച്ച് എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കും.

ഏതെങ്കിലും പോഷകങ്ങളുടെ കുറവുണ്ടെങ്കില്‍ കര്‍ഷകന് അത് എളുപ്പത്തില്‍ പരിഹരിക്കാനും സാധിക്കും.  കര്‍ഷകര്‍ക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന മണ്ണ് പരിശോധനാ ലബോട്ടറികള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രഗവണ്‍മെന്റ് സഹായം നല്‍കും. മണ്ണിന്റെ ആരോഗ്യം പരിശോധിക്കാന്‍ കാര്‍ഷിക വിദ്യാര്‍ത്ഥികള്‍, സര്‍ക്കാരിതര സംഘടനകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണം സംസ്ഥാന സര്‍ക്കാരുകള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.

ഭൂമിയുടെ നിലവിലുള്ള ആരോഗ്യാവസ്ഥ മനസിലാക്കാനും തുടര്‍കൃഷിയിലൂടെ ഏതെല്ലാം മൂലകങ്ങളാണ് നഷ്ടമാവുന്നതെന്ന് നിരീക്ഷിക്കാനും അവയുടെ കുറവ് നികത്താനും സോയില്‍ ഹെല്‍ത്ത് കാര്‍ഡ് സഹായിക്കും. കര്‍ഷകരുടെ പാരമ്പര്യ അറിവും പ്രവൃത്തിപരിചയവും അടിസ്ഥാനമാക്കിയാണ് മണ്ണിന്റെ ആരോഗ്യപരിശോധന നടത്തുന്നത്. ഒരു ലബോറട്ടറിയുടേയോ സാങ്കേതിക വിദ്യയുടേയോ സഹായമില്ലാതെ മണ്ണിന്റെ അവസ്ഥ വ്യക്തമാക്കുന്ന സൂചനകളാണ് കാര്‍ഡിലുള്ളത്.

നിലവില്‍ തമിഴ്‌നാട്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ വിജയകരമായി വിതരണം ചെയ്തിട്ടുണ്ട്. ഇന്ത്യ മുഴുവന്‍ ഇത് വ്യാപിപ്പിക്കാനാണ് കേന്ദ്രഗവണ്‍മെന്റിന്റെ തീരുമാനം. ലഭ്യമായ കണക്കനുസരിച്ച് 2012 മാര്‍ച്ച്‌വരെയുള്ള കാലയളവില്‍ 48 കോടി സോയില്‍ ഹെല്‍ത്ത് കാര്‍ഡുകളാണ് വിതരണം ചെയ്തിട്ടുള്ളത്. 2006 മുതല്‍ തമിഴ്‌നാട്ടില്‍ സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് 30 മണ്ണ് പരിശോധനാ ലബോറട്ടറികളും 18 മൊബൈല്‍  മണ്ണ് പരിശോധനാ ലബോറട്ടറികളുമുണ്ട്. പുതുക്കോട്ട ജില്ലയിലെ കുടുമിയാന്‍ മലയിലുള്ള ലബോറട്ടറി സെന്‍ട്രല്‍ ലബോറട്ടറിയായി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ലബോറട്ടറികളുടെയെല്ലാം പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് ഇവിടെയാണ്.

തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ച 'ഡെസിഫര്‍' എന്ന സോഫ്റ്റ്‌വെയര്‍ വഴി മണ്ണുപരിശോധനാ ലബോറട്ടറികള്‍ ഓണ്‍ലൈന്‍ സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ നല്‍കുകയും ഓരോ മണ്ണിനും അനുയോജ്യമായ വളപ്രയോഗം നിര്‍ദേശിക്കുകയും ചെയ്യുന്നു.

കെ.എം. രവീന്ദ്രന്‍ ചെന്നൈ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയിലെ അഡീഷണല്‍ ഡയറക്ടര്‍ ജനറലും, എം. ശ്രീവിദ്യ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Article, Farmers, Agriculture, Soil, K.M Raveendran, M Srividya. Farming, Soil Health Card; A tool for better productivity

Keywords: Article, Farmers, Agriculture, Soil, K.M Raveendran, M Srividya. Farming, Soil Health Card; A tool for better productivity. 

Post a Comment