Follow KVARTHA on Google news Follow Us!
ad

മോഡിക്ക് വിവരം ചോര്‍ത്തിയ നേതാവിന്റെ പേര് വെളിപ്പെടുത്താതെ രാജ്‌നാഥ്

ലഖ്‌നൗ: (www.kvartha.com 29.08.2014) മകനെക്കുറിച്ചും തന്നെക്കുറിച്ചും അപവാദ പ്രചാരണം നടത്തുകയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കാതില്‍ വിഷയമെത്തിക്കുകയും ചെയ്ത നേതാവിനെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് മൗനം പാലിച്ചുRajnath Singh, Union Home Minister, BJP, Pankaj Singh, Narendra Modi
ലഖ്‌നൗ: (www.kvartha.com 29.08.2014) മകനെക്കുറിച്ചും തന്നെക്കുറിച്ചും അപവാദ പ്രചാരണം നടത്തുകയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കാതില്‍ വിഷയമെത്തിക്കുകയും ചെയ്ത നേതാവിനെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് മൗനം പാലിച്ചു. രാജ്‌നാഥിന്റെ മകന്റെ ചില പ്രവൃത്തികള്‍ മോഡിയുടെ ചെവിയിലെത്തിച്ച നേതാവ് രാജ്‌നാഥിനെതിരെ പടയൊരുക്കം ആരംഭിച്ചതായാണ് റിപോര്‍ട്ട്.

തനിക്കെതിരെ പ്രവര്‍ത്തിക്കുന്ന നേതാവിന്റെ പേര് വെളിപ്പെടുത്താനാകില്ലെന്ന് രാജ്‌നാഥ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നിങ്ങള്‍ അന്വേഷണാത്മക റിപോര്‍ട്ടര്‍മാരാണ്. അപവാദ പ്രചാരണം നടത്തുന്നത് ആരെന്ന് നിങ്ങള്‍ തന്നെ കണ്ടെത്തൂ എന്നായിരുന്നു ഇത് സംബന്ധിച്ച് രാജ്‌നാഥിന്റെ പ്രചാരണം.

Rajnath Singh, Union Home Minister, BJP, Pankaj Singh, Narendra Modiഅതേസമയം രാജ്‌നാഥിനും മകനുമെതിരെ പ്രചാരണം നടത്തുന്നത് മോഡിയുടെ വലം കൈയ്യായ അമിത് ഷാ ആണെന്ന് സൂചനകളുണ്ട്. രാജ്‌നാഥിന്റെ മകന്‍ പങ്കജിനെതിരെയാണ് ആരോപണങ്ങള്‍ പ്രചരിക്കുന്നത്.

മന്ത്രിമാരുടെ കാര്യങ്ങളില്‍ അവരുടെ കുടുംബാംഗങ്ങള്‍ ഇടപെടരുതെന്ന് പ്രധാനമന്ത്രി മോഡി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം പങ്കജ് മറികടന്നുവെന്നും മോഡി ഇദ്ദേഹത്തെ ശാസിച്ചുവെന്നുമാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍.

SUMMARY: Lucknow: Even as rumours are doing the rounds that an insider in the Bharatiya Janata Party was responsible for leaking the story behind Rajnath Singh's son being ticked off by Prime Minister Narendra Modi for alleged misconduct, the Union Home Minister refused to be drawn into the controversy today and asked media to find out whatever it wanted to.

Keywords: Rajnath Singh, Union Home Minister, BJP, Pankaj Singh, Narendra Modi


Post a Comment