Follow KVARTHA on Google news Follow Us!
ad

ഷാരൂഖ് ഖാന് പോലീസ് സുരക്ഷ

മുംബൈ: (www.kvartha.com 26.08.2014) ബോളീവുഡ് താരം ഷാരൂഖ് ഖാന് പോലീസ് സുരക്ഷ. അദ്ദേഹത്തിന്റെ സുഹൃത്തും ചലച്ചിത്ര നിര്‍മ്മാതാവുമായ അലി മൊരാനിക്ക് നേരെയുണ്ടായ അജ്ഞാതരുടെ ആക്രമണമാണ് ഷാരൂഖിന് സുരക്ഷ നല്‍കാന്‍ പോലീസിനെ പ്രേരിപ്പിച്ചത്. Shah Rukh Khan, Ali Morani, Ravi Pujari, Underworld, Gangster
മുംബൈ: (www.kvartha.com 26.08.2014) ബോളീവുഡ് താരം ഷാരൂഖ് ഖാന് പോലീസ് സുരക്ഷ. അദ്ദേഹത്തിന്റെ സുഹൃത്തും ചലച്ചിത്ര നിര്‍മ്മാതാവുമായ അലി മൊരാനിക്ക് നേരെയുണ്ടായ അജ്ഞാതരുടെ ആക്രമണമാണ് ഷാരൂഖിന് സുരക്ഷ നല്‍കാന്‍ പോലീസിനെ പ്രേരിപ്പിച്ചത്.

താരത്തിന്റെ സുരക്ഷയ്ക്കായി രണ്ട് പോലീസുകാരെ മഫ്തിയില്‍ നിയമിച്ചതായാണ് റിപോര്‍ട്ട്. അലി മൊറാനിയുടെ ജൂഹുവിലുള്ള വസതിക്ക് നേരെയാണ് ശനിയാഴ്ച രാത്രി ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ അക്രമികള്‍ വീടിനുനേര്‍ക്ക് 5 റൗണ്ട് വെടിവെച്ചു.

Shah Rukh Khan, Ali Morani, Ravi Pujari, Underworld, Gangsterഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അധോലോക നായകന്‍ രവി പൂജാരിയില്‍ നിന്ന് മൊറാനിക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് മൊറാനി പോലീസില്‍ പരാതിയും നല്‍കിയിരുന്നു.

രാജ ഹിന്ദുസ്ഥാനി, ദാമിനി, ദുഷ്മനി, ഹംകോ തുംസേ പ്യാര്‍ ഹെ തുടങ്ങി നിരവധി ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് അലി മൊറാനി.

SUMMARY:
Mumbai: The attack on producer Ali Morani prompted the Mumbai Police to provide security cover to his friend and business associate Shah Rukh Khan.

Keywords: Shah Rukh Khan, Ali Morani, Ravi Pujari, Underworld, Gangster

Post a Comment