Follow KVARTHA on Google news Follow Us!
ad

സംസ്കാര ചടങ്ങിനിടെ പുനര്‍ജനിച്ച 8 ദിവസം പ്രായമായ കുഞ്ഞ് ഒടുവില്‍ മരണത്തിന് കീഴടങ്ങി

സംസ്കാര ചടങ്ങിനിടെ പുനര്‍ജനിച്ച എട്ട് ദിവസം പ്രായമായ കുഞ്ഞ് ഒടുവില്‍ മരണത്തിന് കീഴടങ്ങി. Mangalore, Child, Dead, Obituary, Hospital, Doctor, Complaint, Police, Premature baby proclaimed dead
മംഗലാപുരം: (www.kvartha.com 25.08.2014) സംസ്കാര ചടങ്ങിനിടെ പുനര്‍ജനിച്ച എട്ട് ദിവസം പ്രായമായ കുഞ്ഞ് ഒടുവില്‍ മരണത്തിന് കീഴടങ്ങി. ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയ കുഞ്ഞാണ് ഒരു ദിവസത്തിന് ശേഷം മരിച്ചത്.

ഉള്ളാളിലെ പുഷ്പരാജന്റ ഭാര്യ കുംതയിലെ ഗൗരി ആഗസ്ത് 15നാണ് സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മാസം തികയാതെയായിരുന്നു പ്രസവം. ഇക്കഴിഞ്ഞ ശനിയാഴ്ചവരെയും കുഞ്ഞ് ഇന്‍കുബേറ്ററിലായിരുന്നു.

ശനിയാഴ്ച രാവിലെയാണ് കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചത്. തൊക്കോട് ചെമ്പുഗുഡ്ഡെയിലെ ശ്മശാനത്തില്‍ സംസ്‌കാരത്തിന് മുന്നോടിയായി കുഞ്ഞിന് പാല്‍ നല്‍കുന്ന ചടങ്ങ് നടക്കുന്നതിനിടെയാണ് ഉച്ചത്തില്‍ കരഞ്ഞത്. ഇതോടെ ബന്ധുക്കള്‍ കുഞ്ഞിനെ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

'മരിച്ച്' ജീവിച്ചതിനാല്‍ കുഞ്ഞിന് വീട്ടുകാര്‍ മൃത്യുഞ്ജയന്‍ എന്ന് പേരും നല്‍കിയിരുന്നു. അതേസമയം കുഞ്ഞ് മരിച്ചതായി ബന്ധുക്കളെ അറിയിച്ചിരുന്നില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Mangalore, Child, Dead, Obituary, Hospital, Doctor, Complaint, Police, Premature baby proclaimed dead

Related News: 
മരിച്ചന്നു വിധിയെഴുതിയ കുഞ്ഞിന് പുനര്‍ജന്മം; ഡോക്ടര്‍മാര്‍ക്കെതിരെ കേസ്
Also Read:
44 ലക്ഷവുമായി മുങ്ങിയ കാസര്‍കോട് സ്വദേശിയെ തേടി മുംബൈ സ്വദേശിനി പോലീസ് സ്‌റ്റേഷനിലെത്തി
Keywords: Mangalore, Child, Dead, Obituary, Hospital, Doctor, Complaint, Police, Premature baby proclaimed dead by doctors found alive, poured milk, parents, Gauri, Kumta, Pushparaj, Ullal police, Parents' joy short-lived - 'Dead' baby, found to be alive, breathes his last. 

Post a Comment