Follow KVARTHA on Google news Follow Us!
ad

ഇറാഖില്‍ ബന്ദിയാക്കപ്പെട്ട മകനെ മോചിപ്പിക്കണമെന്ന് അമ്മയുടെ അപേക്ഷ

ഇറാഖില്‍ ബന്ദിയാക്കപ്പെട്ട മകന്റെ മോചനത്തിനു വേണ്ടി വീഡിയോയിലൂടെ അമ്മയുടെ അഭ്യര്‍ത്ഥന. Washington, America, Media, Mother, Iraq, World,
വാഷിങ്ടണ്‍: (www.kvartha.com 28.08.2014)ഇറാഖില്‍ ബന്ദിയാക്കപ്പെട്ട മകന്റെ മോചനത്തിനു വേണ്ടി വീഡിയോയിലൂടെ അമ്മയുടെ അഭ്യര്‍ത്ഥന. ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകന്‍ സ്റ്റീവന്‍ സോട്ട്‌ലോഫിന്റെ മോചനത്തിനു വേണ്ടിയാണ് അമ്മ ഷേര്‍ളി സുന്നി വീഡിയോയിലൂടെ സായുധ വിഭാഗമായ ഐ.എസിനോട് അപേക്ഷിച്ചത്. കഴിഞ്ഞദിവസം മാധ്യമപ്രവര്‍ത്തകന്‍ ജെയിംസ് ഫോളിയെ ഇസ്ലാമിക് സ്‌റ്റേറ്റ് കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ മകന്റെ ജീവനുവേണ്ടി യാചിച്ചത്.

സ്വേച്ഛാധിപതികളില്‍ നിന്ന് മുസ്ലിംങ്ങള്‍ നേരിടുന്ന യാതനകള്‍ റിപോര്‍ട്ട് ചെയ്യാനാണ് തന്റെ മകന്‍ സ്റ്റീവന്‍ സോട്ട്‌ലോഫ് ഇറാഖിലെത്തിയതെന്നും അവനെ വിട്ടയക്കണമെന്നും ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയോട് ഷേര്‍ളി വിഡിയോയിലൂടെ അഭ്യര്‍ഥിച്ചു. മകനോട് കരുണ കാട്ടണമെന്നും അവനെ ശിക്ഷിക്കരുതെന്നും ഷേര്‍ളി  അപേക്ഷിച്ചു. അതേസമയം കഴിഞ്ഞ രണ്ട് വര്‍ഷമായി സുന്നി വിമതരുടെ പിടിയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍  പീറ്റര്‍ തിയോ കര്‍ട്ടിസിനെ ബന്ദികള്‍ വിട്ടയച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വീട്ടിലെത്തിയിരുന്നു.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Mom pleads for release of captive US journalist, Washington, America, Media, Mother, Iraq, World.

Post a Comment