Follow KVARTHA on Google news Follow Us!
ad

ഇടതുപക്ഷവുമായി കൈകോര്‍ക്കാന്‍ തയ്യാര്‍: മുസ്ലിം ലീഗ്

രാജ്യത്ത് മതേതര ഐക്യത്തിനായി ഇടതുപക്ഷവുമായി കൈകോര്‍ക്കാന്‍ തയ്യാറാണെന്ന് മുസ്ലിം ലീഗ്. Kozhikode, Muslim, Kerala, CPM, Media, E.T Muhammed Basheer MP
കോഴിക്കോട്: (www.kvartha.com 25.08.2014) രാജ്യത്ത് മതേതര ഐക്യത്തിനായി ഇടതുപക്ഷവുമായി കൈകോര്‍ക്കാന്‍ തയ്യാറാണെന്ന് മുസ്ലിം ലീഗ്. ഫാസിസത്തെ നേരിടാന്‍ ഇടതുപക്ഷ കക്ഷികളുമായി മതേതര ഐക്യം രാജ്യത്ത് ആവശ്യമാണെന്നും വര്‍ഗീയതയ്‌ക്കെതിരെ ഒന്നിച്ചു നില്‍ക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. മുസ്ലിം ലീഗിന്റെ സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് ഇത്തരത്തിലൊരു അഭിപ്രായമുയര്‍ന്നത്. ന്യൂനപക്ഷ സമുദായം  അനര്‍ഹമായത് നേടിയെന്ന് ചിലര്‍ ആക്ഷേപിക്കുന്നു. മദ്യ നയത്തില്‍ ലീഗ് കര്‍ശന തീരുമാനമാണെടുത്തത്. അത് വിജയം കണ്ടു. ചില മാധ്യമങ്ങള്‍ വര്‍ഗീയ ശക്തികള്‍ക്ക് കൂട്ട് നില്‍ക്കുന്നു. പുതിയ പ്ലസ് വണ്‍ ബാച്ച് അനുവദിച്ചത് പാര്‍ട്ടിക്ക് ഗുണം ചെയ്തുവെന്നും യോഗം വിലയിരുത്തി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Kozhikode, Muslim, Kerala, CPM, Media, E.T Muhammed Basheer MP

Keywords: Kozhikode, Muslim, Kerala, CPM, Media, E.T Muhammed Basheer MP. 

Post a Comment