Follow KVARTHA on Google news Follow Us!
ad

1993ന് ശേഷമുള്ള കല്‍ക്കരി വിതരണം നിയമവിരുദ്ധം: സുപ്രീം കോടതി

ന്യൂഡല്‍ഹി: (www.kvartha.com 25.08.2014) 1993 മുതല്‍ 2010 വരെ നടന്നിട്ടുള്ള കല്‍ക്കരി വിതരണം നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി.Supreme Court of India, Coal allocation, Coal blocks,
ന്യൂഡല്‍ഹി: (www.kvartha.com 25.08.2014) 1993 മുതല്‍ 2010 വരെ നടന്നിട്ടുള്ള കല്‍ക്കരി വിതരണം നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി. ഇടപാടുകളില്‍ സുതാര്യതയില്ലെന്നും സ്‌ക്രീനിംഗ് കമ്മിറ്റിയുടെ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും സുപ്രീം കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ, ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റേതാണ് നിരീക്ഷണം.

ജാര്‍ഖണ്ഡ്, ചത്തീസ്ഗഢ്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഒഡിഷ, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നടത്തിയ കല്‍ക്കരി പാട വിതരണത്തിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. 2004 മുതല്‍ 2011 വരെ അനുവദിച്ച കല്‍ക്കരി പാടങ്ങള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചും നിയമവിരുദ്ധമായിട്ടുമാണ് നല്‍കിയതെന്നു കാണിച്ച് കോമണ്‍ കോസ് എന്ന സംഘടനയും അഭിഭാഷകനായ എം.എല്‍ ശര്‍മയുമാണ് ഹര്‍ജി നല്‍കിയത്.

Supreme Court of India, Coal allocation, Coal blocks,
SUMMARY: New Delhi: The Supreme Court on Monday said all coal blocks allocated between 1993 and 2010 by the screening committee were illegal as they were not fair, transparent and suffered from vice of arbitrariness.

Keywords: Supreme Court of India, Coal allocation, Coal blocks,

2 comments

  1. ബഹു: കോടതി, നിങ്ങള്‍ വാങ്ങുന്ന ശമ്പളത്തില്‍ എന്‍റെ ഉപ്പുണ്ട്‌. "1993 മുതല്‍ 2010 വരെ നടന്നിട്ടുള്ള കല്‍ക്കരി വിതരണം നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി. " ഇതാണല്ലോ നിങ്ങള്‍ പറഞ്ഞത്. എങ്കില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്ക് എതിരെ എന്ത് നടപടിയാണ് എടുക്കുക? എനിക്ക് മറുപടി വേണം. എന്തെങ്കിലും പറഞ്ഞു പോയാല്‍ പോരാ... ശമ്പളം തരുന്നത് ജോലി ചെയ്യാന്‍ ആണ്.
  2. മുസ്ലിം രാഷ്ട്രം ആണത്രേ.... വേശ്യാലയം, വ്യഭിചാരം .... ഹായ് ഹായ്..കൊള്ളാം