Follow KVARTHA on Google news Follow Us!
ad

താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ അന്തരിച്ചു

സമസ്ത പ്രസിഡന്റും ഉള്ളാള്‍ ഖാസിയുമായ താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍(93) അന്തരിച്ചു. ശനിയാഴ്ച വൈകിട്ട് Treatment, Muslim, Muslim pilgrimage, Mangalore, Payyannur, Samastha, SSF, Obituary, Kerala,
പയ്യന്നൂര്‍: സമസ്ത കേരള ജംഇയ്യത്തു  ഉലമ അധ്യക്ഷനും ജാമിഅ സഅദിയ്യ പ്രസിഡന്റും ഉള്ളാള്‍ സയ്യിദ് മദനി അറബിക്കോളേജ് പ്രിന്‍സിപ്പളുമായ താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ അന്തരിച്ചു. 95 വയസായിരുന്നു.  ശനിയാഴ്ച വൈകിട്ട് 3.35ഓടെ എട്ടിക്കുളത്ത് സയ്യിദ് തറവാട് വീട്ടിലായിരുന്നു അന്ത്യം. ഖബറടക്കം ഞായറാഴ്ച രാവിലെ പത്തുമണിയോടെ എട്ടിക്കുളം തഖ്‌വ മസ്ജിദ് ഖബര്‍സ്ഥാനില്‍. മകന്‍ സയ്യിദ് ഫസല്‍ കുറാ തങ്ങളടക്കം മക്കളും ബന്ധുക്കളും ധാരാളം ശിഷ്യ ഗണങ്ങളും മരണ സമയത്ത് അടുത്തുണ്ടായിരുന്നു.
 
നീണ്ട 20 വര്‍ഷം വിവിധ ആലിമീങ്ങളില്‍ നിന്ന് മത പഠനം നേടി വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നും മത വിജ്ഞാനം നേടി പുറത്തിറങ്ങിയ സയ്യിദ് അബ്ദുര്‍ റഹ്മാന്‍ അല്‍ ബുഖാരി ഏതാണ്ട് ആറ് പതിറ്റാണ്ട് കാലമായി ഉള്ളാള്‍ സയ്യിദ് മദനി അറബിക്കോളേജില്‍ സേവനം ചെയ്തു വരികയായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ കുറച്ച് നാളുകളായി പയ്യന്നൂര്‍ എട്ടിക്കുളത്ത് മകന്‍ ഫസല്‍ കോയമ്മ തങ്ങള്‍ കുറായുടെ വീട്ടില്‍ വിശ്രമിക്കുകയായിരുന്നു.
കോഴിക്കോട് ജില്ലയിലെ ഫറോക്ക് കരുവന്‍തിരുത്തിയില്‍ സയ്യിദ് അബൂബക്കര്‍ കുഞ്ഞിക്കോയ തങ്ങള്‍ - ഫാത്തിമ കുഞ്ഞിബീവി ദമ്പതികളുടെ മകനായി 1929ലാണ് ജനനം

ചെറു പ്രായത്തില്‍ തന്നെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയില്‍ അംഗത്വമെടുത്ത തങ്ങള്‍ 71 മുതല്‍ 89 വരെ അതിന്റെ ഉപാധ്യക്ഷനും 89 മുതല്‍ 25 വര്‍ഷമായി അതിന്റെ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിരുന്നു.കരുവന്‍തിരുത്തി, പാടത്തെ പള്ളി, കളരാന്തിര, പറമ്പത്ത്, കാസര്‍കോട്, പരപ്പനങ്ങാടി പനയത്തില്‍ പള്ളി, നങ്ങാട്ടൂര്‍ തുടങ്ങിയ ദര്‍സുകളിലായിരുന്നു മതപഠനം.

1971ല്‍  കണ്ണൂര്‍ ജില്ലാ ജംഇയ്യത്തുല്‍ ഉലമക്കു കീഴില്‍ ജാമിഅ സഅദിയ്യക്കു രൂപം നല്‍കുമ്പോള്‍ ജില്ലാ പ്രസിഡന്റായിരുന്നു തങ്ങള്‍. 77ല്‍ കല്ലട്ര ഹാജിയില്‍ നിന്നു സഅദിയ്യയെ ഏറ്റെടുത്തത് മുതല്‍ നാലുപതിറ്റാണ്ടായി തങ്ങള്‍ തന്നെയാണ് പ്രസിഡന്റ് സംസ്ഥാനത്ത്. 60 ലേറെ സ്ഥാപനങ്ങളുടെ സാരഥിയായ തങ്ങള്‍ കേരളത്തിലെയും കര്‍ണാടകയിലേയും നിരവധി മഹല്ലുകളുടെ ഖാസി കൂടിയാണ്.
 
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ സ്ഥാപിത കാല സാരഥികളിലൊരാളായ തങ്ങള്‍ 1989 വരെ അതിന്റെ പ്രസിഡന്റായിരുന്നു. പിന്നീട് ദീര്‍ഘകാലം സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ സാരഥ്യം വഹിച്ചു.

രാമന്തളിയിലെ സയ്യിദ് അഹ്മദ് കോയമ്മ തങ്ങളുടെ മകള്‍ ഫാത്തിമ ബീവിയാണ് ഭാര്യ. മക്കള്‍: സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയമ്മ തങ്ങള്‍ (കൊയിലാണ്ടി), സയ്യിദ് ഫസല്‍ കോയ തങ്ങള്‍ (പച്ചന്നൂര്‍), ബീക്കു ഞ്ഞി (മഞ്ചേശ്വരം),  മുത്തുബീവി (കരുവന്‍തിരുത്തി), കുഞ്ഞാറ്റ ബീവി, ചെറിയബീവി (ഉടുമ്പുന്തറ), റംല ബീവി (കുമ്പള).

(Updated)

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Related News: 
ഉള്ളാള്‍ തങ്ങള്‍: അസ്തമിച്ചത് പണ്ഡിത തേജസ്

Also Read: 
പെണ്‍കുട്ടിയോട് ആംഗ്യ ഭാഷയില്‍ സംസാരിച്ച മൂക യുവാവിന് സദാചാര പോലീസിന്റെ മര്‍ദനം

Keywords: Ullal Thangal passes away, Treatment, Muslim, Muslim pilgrimage, Mangalore, Payyannur, Samastha, SSF, Obituary, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment