Follow KVARTHA on Google news Follow Us!
ad

സ്ത്രീകള്‍ ഓടിക്കുന്ന കാറുകള്‍ക്കായി ഒബ്‌റോണ്‍ മാളില്‍ പ്രത്യേകം പാര്‍ക്കിംഗ് സ്ഥലം

വനിതകള്‍ ഡ്രൈവ് ചെയ്‌തെത്തുന്ന വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനായി മാത്രം ഒബ്‌റോണ്‍ മാളില്‍ പ്രത്യേകം പാര്‍ക്കിംഗ് കേന്ദ്രം Kochi, Women, She Park, She Taxi, Oberon Mall
കൊച്ചി: വനിതകള്‍ ഡ്രൈവ് ചെയ്‌തെത്തുന്ന വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനായി മാത്രം ഒബ്‌റോണ്‍ മാളില്‍ പ്രത്യേകം പാര്‍ക്കിംഗ് കേന്ദ്രം സജ്ജീകരിക്കുന്നു. 'വീ കെയര്‍ ഫോര്‍ വിമന്‍' എന്ന പേരിട്ട പദ്ധതിയുടെ ഭാഗമായിട്ടാണ് 'ഷീ പാര്‍ക്ക്' എന്ന പേരില്‍ ഇത്തരമൊരു സജ്ജീകരണം ഏര്‍പ്പെടുത്തുന്നത്.

സാമൂഹ്യനീതി വകുപ്പുമായി ചേര്‍ന്നാണ് ഇത്തരമൊരു സംരംഭത്തിന് കേരളത്തിലെ ആദ്യത്തെ മാള്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഡ്രൈവര്‍ സീറ്റില്‍ സ്ത്രീകളുള്ള കാറുകള്‍ക്കായി മാളിന്റെ താഴ്‌നിലയില്‍ പത്ത് സ്ലോട്ടുകളാണ് തിരിച്ചിടുക. ഒബ്‌റോണിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ (സിഎസ്ആര്‍) ഭാഗമാണിതെന്ന് സെന്റര്‍ മാനേജര്‍ ശ്രീ ജോജി ജോണ്‍ പറഞ്ഞു.

സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്ക് കൊച്ചിയില്‍ നടപ്പാക്കുന്ന 'ഷീ ടാക്‌സി' പദ്ധതിയുടെ പ്രഖ്യാപനത്തിനൊപ്പമാണ് 'ഷീ പാര്‍ക്കി'ന്റെ പ്രഖ്യാപനവും നടക്കുക. ഫെബ്രുവരി രണ്ടിന് ഞായറാഴ്ച വൈകിട്ട് അഞ്ചിന് ഒബ്‌റോണ്‍ മാളില്‍ നടക്കുന്ന വര്‍ണാഭമായ ചടങ്ങില്‍ ഷീ ടാക്‌സിയുടെയും ഷീ പാര്‍ക്കിന്റെയും ഉദ്ഘാടനം നടക്കും.
Kochi, Women, She Park, She Taxi, Oberon Mall

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Kochi, Women, She Park, She Taxi, Oberon Mall, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment