Follow KVARTHA on Google news Follow Us!
ad

ടി.പി പ്രതികളെ ജയിലില്‍ സന്ദര്‍ശിക്കാന്‍ കോടിയേരി അടക്കമുള്ള ഉന്നത സിപിഎം നേതാക്കളും

ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ ജയിലില്‍ കഴിയുന്ന ഒമ്പതംഗ Thrissur, CPM, Jail, hospital, Treatment, Kerala,
തൃശൂര്‍: ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ ജയിലില്‍ കഴിയുന്ന ഒമ്പതംഗ കൊലയാളി സംഘത്തെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും സന്ദര്‍ശിക്കുന്നു.

ജയിലില്‍ വെച്ച് പ്രതികളെ വാര്‍ഡന്‍മാര്‍ മര്‍ദിച്ചെന്ന പരാതിയെ തുടര്‍ന്നാണ് ജയില്‍ സന്ദര്‍ശനം. കോടിയേരിയെ കൂടാതെ സിപിഎം നേതാക്കളായ പി. ജയരാജന്‍, ബാബു എം പാലിശ്ശേരി എന്നിവരും മറ്റു മൂന്ന് എംഎല്‍എമാരും, പാര്‍ട്ടി ജില്ലാസെക്രട്ടറി എസി മൊയ്തീനും പ്രതികളെ സന്ദര്‍ശിക്കുന്നുണ്ട്.

ടിപി വധക്കേസില്‍ സിപിഎമ്മിന് പങ്കില്ലെന്നുള്ള വാദം നേതാക്കളുടെ ജയില്‍ സന്ദര്‍ശനത്തോടെ തെറ്റാണെന്ന് തെളിയിച്ചിരിക്കയാണ്. കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച് വിയ്യൂര്‍ ജയിലില്‍ കഴിയുന്ന കൊലയാളി സംഘത്തിലെ നാല് പേരെ സിപിഎം എംഎല്‍എമാര്‍ വെള്ളിയാഴ്ച  സന്ദര്‍ശിച്ചത് വിവാദമായതിന് തൊട്ടുപിന്നാലെയാണ് സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ കോടിയേരിയടക്കമുള്ള നേതാക്കള്‍  ജയിലില്‍ സന്ദര്‍ശിക്കുന്നത്.

മര്‍ദനത്തെ തുടര്‍ന്ന് പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച നേതാക്കളുടെ
സമ്മര്‍ദത്തെ തുടര്‍ന്ന് നാല് പ്രതികളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും  പരിശോധനയില്‍ പരിക്കൊന്നുമില്ലെന്ന് കണ്ട് പ്രതികളായ  ട്രൗസര്‍ മനോജന്‍, മുഹമ്മദ് ഷാഫി, സിനോജ്, അണ്ണന്‍ സിജിത്ത് എന്നിവരെ തിരികെ ജയിലില്‍ കൊണ്ടുവരികയായിരുന്നു. . എംഎല്‍എമാരായ കെ വി അബ്ദുള്‍ ഖാദര്‍, കെ രാധാകൃഷ്ണന്‍ എന്നിവരും  കുന്ദംകുളം ഏരിയ സെക്രട്ടറിയുമാണ് ജയിലിലെത്തി കൊടി സുനി അടക്കമുള്ളവരെ കണ്ട് സംസാരിച്ചത്.

ആരോഗ്യപരമായ കാരണങ്ങളാല്‍ പി കെ കുഞ്ഞനന്തന്‍, കെ സി രാമചന്ദ്രന്‍ എന്നിവരെ കണ്ണൂര്‍ ജയിലില്‍തന്നെ തുടരാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എം സി അനൂപ്, കൊടി സുനി, കിര്‍മാണി മനോജ്, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, എസ് സിജിത്ത്, കെ ഷിനോജ്, വാഴപ്പടിച്ചി റഫീഖ്, ട്രൗസര്‍ മനോജ് എന്നിവരാണ് ഇപ്പോള്‍  വിയ്യൂര്‍ ജയിലില്‍ കഴിയുന്നത്.

Kodiyeri, Jayarajan and MLAs visit TP convicts in Viyyur, Thrissur, CPM, Jail, hospital,
കേസില്‍ ശിക്ഷിക്കപ്പെട്ട പാര്‍ട്ടി നേതാക്കന്മാര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുമ്പോഴാണ് കൊലയാളി സംഘത്തെ മാത്രം സന്ദര്‍ശിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ വിയ്യൂര്‍ ജയിലില്‍ എത്തുന്നത്. ഇത്  ടിപി വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പാര്‍ട്ടിയല്ലെന്നും കൊലയാളി സംഘവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നുമുള്ള സിപിഎമ്മിന്റെ വാദം തെറ്റാണെന്ന് തെളിയിച്ചിരിക്കയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
മാധ്യമങ്ങളെ കോര്‍പ്പറേറ്റുകളില്‍ നിന്നും മോചിപ്പിക്കണം: എന്‍.പി ചേക്കുട്ടി

Keywords: Kodiyeri, Jayarajan and MLAs visit TP convicts in Viyyur, Thrissur, CPM, Jail, hospital, Treatment, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment