Follow KVARTHA on Google news Follow Us!
ad

കേജരിവാള്‍ ഗാസിയാബാദില്‍ നിന്നും തിലക് ലൈനിലേയ്ക്ക് താമസം മാറി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഗാസിയാബാദിലെ കൗശാംബിയില്‍ നിന്നും ഡല്‍ഹിയിലെ തിലക് ലൈനിലെ വീട്ടിലേയ്ക്ക് താമസം മാറി. AAP, UP, Police, Residence, CM, Arvind Kejriwal
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഗാസിയാബാദിലെ കൗശാംബിയില്‍ നിന്നും ഡല്‍ഹിയിലെ തിലക് ലൈനിലെ വീട്ടിലേയ്ക്ക് താമസം മാറി. കൗശാംബിയിലെ ഗിര്‍നര്‍ ടവറില്‍ നിന്നും സാധനസാമഗ്രികള്‍ തിലക് ലൈനിലേയ്ക്ക് മാറ്റിക്കഴിഞ്ഞു. ശനിയാഴ്ച കേജരിവാളിന്റെ കുടുംബാംഗങ്ങള്‍ വീട്ടിലെത്തും.

AAP, UP, Police, Residence, CM, Arvind Kejriwal
മൂന്ന് ബെഡ്‌റൂം അപാര്‍ട്ട്‌മെന്റിലായിരുന്നു ഗിര്‍നര്‍ ടവറില്‍ കേജരിവാളും കുടുംബവും താമസിച്ചിരുന്നത്. ഭാര്യയും രണ്ട് മക്കളും മാതാപിതാക്കളുമടങ്ങുന്നതാണ് കേജരിവാളിന്റെ കുടുംബം. 1995 മുതല്‍ കേജരിവാള്‍ ഇവിടെയാണ് താമസിച്ചുവന്നിരുന്നത്.

ഏതായാലും കേജരിവാളിന്റെ താമസം മാറ്റം ഏറ്റവും ആശ്വാസകരമായത് ഗിര്‍നര്‍ ടവറിലെ താമസക്കാര്‍ക്കാണ്. വളരെ പെട്ടെന്ന് പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ കേജരിവാളിന്റെ സുരക്ഷ ഉദ്യോഗസ്ഥര്‍ ഇവരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ വല്ലാതെ ബാധിച്ചിരുന്നു.

SUMMARY: New Delhi: Delh Chief Minister Arvind Kejriwal’s new residence is now at Tikal Lane in central Delhi. The UP police has, at last, heaved a sigh of relief.

Keywords: AAP, UP, Police, Residence, CM, Arvind Kejriwal

Post a Comment