Follow KVARTHA on Google news Follow Us!
ad

ഡല്‍ഹിയില്‍ വൈദ്യുതി നിരക്ക് 8 ശതമാനം കൂട്ടി

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരും ഡല്‍ഹി ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായി. Delhi, Arvind Kejriwal, Power tariff, Delhi Electricity Regulatory Commission
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരും ഡല്‍ഹി ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായി. സര്‍ക്കാരിന്റെ നിര്‍ദ്ദേശം അവഗണിച്ച് വൈദ്യുതി നിരക്ക് 8 ശതമാനം ഉയര്‍ത്തിക്കൊണ്ട് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ ഉത്തരവിട്ടു. ഈ നിരക്ക് ഫെബ്രുവരി ഒന്നുമുതല്‍ നിലവില്‍ വരും.

Delhi, Arvind Kejriwal, Power tariff, Delhi Electricity Regulatory Commissionവൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചാല്‍ വിതരണകമ്പനികളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ നേരത്തേ ഭീഷണി മുഴക്കിയിരുന്നു. വൈദ്യുതി വിതരണ കമ്പനികളായ ബി.എസ്.ഇ.എസ് യമുന പവര്‍ ലിമിറ്റഡ് എട്ട് ശതമാനവും, ബി.എസ്.ഇ.എസ് രാജധാനി പവര്‍ ലിമിറ്റഡ് ആറ് ശതമാനവും ടാറ്റ പവര്‍ ഡല്‍ഹി ഡിസ്ട്രിബ്യൂഷന്‍ ലിമിറ്റഡ് ഏഴ് ശതമാനവും വൈദ്യുതിനിരക്കുകള്‍ ഉയര്‍ത്തിയതോടെയാണ് റഗുലേറ്ററി കമ്മീഷന്‍ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതരായത്.

ജനുവരി ഒന്നിനാണ് പുതുതായി അധികാരമേറ്റ എ.എ.പി സര്‍ക്കാര്‍ വൈദ്യുതി നിരക്കുകള്‍ പകുതിയാക്കി കുറച്ചുകൊണ്ട് ഉത്തരവിട്ടത്.

SUMMARY: New Delhi: Delhi's power tariff will increase six to eight percent starting Saturday as power distribution companies hiked their surcharge.

Keywords: Delhi, Arvind Kejriwal, Power tariff, Delhi Electricity Regulatory Commission

Post a Comment