Follow KVARTHA on Google news Follow Us!
ad

വര്‍ഷങ്ങളായി പൂട്ടിക്കിടന്ന പള്ളിയില്‍ അതിക്രമിച്ച് പ്രാര്‍ത്ഥന: കത്തോലിക്കാ ബാവയെ അറസ്റ്റ് ചെയ്തു

സഭാതര്‍ക്കത്തെ തുടര്‍ന്ന് നാലുപതിറ്റാണ്ടിലേറെയായി പൂട്ടിക്കിടക്കുന്നKochi, Church, Arrest, Police, Harthal, High Court of Kerala, Kerala,
കൊച്ചി: സഭാതര്‍ക്കത്തെ തുടര്‍ന്ന്  നാലുപതിറ്റാണ്ടിലേറെയായി പൂട്ടിക്കിടക്കുന്ന  ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ യാക്കോബായ വിഭാഗം പൂട്ടുപൊളിച്ച്  പ്രാര്‍ത്ഥനയ്‌ക്കെത്തി. ശ്രേഷ്ഠ കത്തോലിക്കാ ബാവയുടെ നേതൃത്തില്‍ 50 ഓളം വരുന്ന വിശ്വാസികളാണ് പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയത്.

ശനിയാഴ്ച പുലര്‍ച്ചെ നാലരമണിയോടെയാണ് ആലുവ തൃക്കുന്നത്ത് സെമിനാരിക്കു സമീപമുള്ള പള്ളിയില്‍ തോമസ് പ്രഥമന്‍ ബാവയുടെ നേതൃത്വത്തില്‍ യാക്കോബായ സഭാ വിശ്വാസികള്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയത്. പ്രാര്‍ഥനയ്ക്കു ശേഷം തോമസ് പ്രഥമന്‍ കാത്തോലിക്കാ ബാവയെ പോലീസ് അറസ്റ്റ് ചെയ്തു.  പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കയാണ്.  സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ഓര്‍ത്തഡോക്‌സ് വിഭാഗവും യാക്കോബായ വിഭാഗവും പള്ളിയുടെ പേരില്‍ അവകാശവാദമുന്നയിക്കുന്നതിനാല്‍  പള്ളി വര്‍ഷങ്ങളായി പൂട്ടിക്കിടക്കുകയാണ്. യാക്കോബായ വിഭാഗം അതിക്രമിച്ചു പൂട്ടുപൊളിച്ച് പ്രാര്‍ത്ഥന നടത്തിയതിനെ തുടര്‍ന്ന് പ്രദേശത്ത് രാവിലെ ഇരു വിഭാഗവും തമ്മില്‍ ചെറിയ സംഘര്‍ഷമുണ്ടായെങ്കിലും പോലീസെത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. തുടര്‍ന്ന്  ആറര മണിയോടെ പോലീസ് കത്തോലിക്കാ ബാവയടക്കം പള്ളിയിലുള്ള 50ഓളം യാക്കോബായ വിശ്വാസികളെ അറസ്റ്റ് ചെയ്തു നീക്കി.

സെമിനാരിയില്‍ ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് ഇരുവിഭാഗത്തിനും  പോലീസ് കാവലില്‍ ശനിയാഴ്ച കബറിങ്കല്‍ പ്രാര്‍ത്ഥനയ്ക്ക്  ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.

ഒരേസമയം പള്ളിക്കകത്ത് വിശ്വാസികളുടെ 10 പേര്‍ അടങ്ങുന്ന സംഘത്തിനാണ്  മെറ്റല്‍ഡിറ്റക്ടര്‍ വഴി  പ്രവേശനാനുമതി നല്‍കിയത്. കലക്ടറുടെ അപേക്ഷ പരിഗണിച്ച് അഡ്വ. ശ്രീലാല്‍ വാര്യരെ കോടതി നിരീക്ഷണത്തിന് നിയോഗിച്ചിരുന്നു.
Kochi, Church, Arrest, Police, Harthal, High Court of Kerala, Kerala, Malayalam News, National News

അവസാനത്തെ 10 മിനിറ്റിലാണ് ഓരോ വിഭാഗത്തിന്റെയും മെത്രാന്‍മാര്‍ക്കും
വൈദികര്‍ക്കും പ്രവേശനം അനുവദിച്ചത്. ശ്രേഷ്ഠ കാത്തോലിക്ക ബാവ പ്രാര്‍ത്ഥനയ്‌ക്കെത്തിയെകിലും അദ്ദേഹത്തെ ദേഹ പരിശോധന നടത്താന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് കബറിങ്കലെത്താതെ തിരിച്ചുപോയി. തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ വിലക്ക് ലംഘിച്ച് പള്ളിയിലെത്തി ധൂപപ്രാര്‍ത്ഥന നടത്തുകയായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
കള്ളുചെത്തു തൊഴിലാളി തെങ്ങില്‍ നിന്ന് വീണു മരിച്ചു

Keywords: Kochi, Church, Arrest, Police, Harthal, High Court of Kerala, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment