Follow KVARTHA on Google news Follow Us!
ad

ടിപി വധക്കേസിലെ ഒമ്പത് പ്രതികള്‍ക്കെതിരെ ചട്ടലംഘനത്തിന് കേസെടുത്തു

ടിപി വധക്കേസിലെ ഒമ്പത് പ്രതികള്‍ക്കെതിരെ ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍Thrissur, Complaint, Police, Court, Report, MLA, Visit, Jail, Kerala,
തൃശൂര്‍: ടിപി വധക്കേസിലെ ഒമ്പത് പ്രതികള്‍ക്കെതിരെ ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ ചട്ടലംഘനത്തിന് കേസെടുത്തു. വാര്‍ഡര്‍മാരോട് മോശമായി പെരുമാറിയതിനാണ് കേസ്. അതേസമയം വിയ്യൂര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന അവസരത്തില്‍ പ്രതികളെ  ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയില്‍ ജയില്‍ ഡിജിപിയോട് കോടതി റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിയ്യൂര്‍ ജയിലില്‍ വെച്ച് പ്രതികള്‍ വാര്‍ഡന്‍മാരെ ആക്രമിച്ചതായും ജയില്‍ച്ചട്ടങ്ങള്‍ ലംഘിച്ചതായും ഡിജിപിയുടെ പരാതിയില്‍ ആരോപിക്കുന്നുണ്ട്. അതേസമയം കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച് വിയ്യൂര്‍ ജയിലില്‍ കഴിയുന്ന പ്രതികളില്‍ നാല് പേരെ പോലീസ് മര്‍ദ്ദിച്ചെന്നാരോപിച്ച് വെള്ളിയാഴ്ച സിപിഎം എംഎല്‍എമാര്‍ ജയില്‍ സന്ദര്‍ശിച്ചത് വിവാദമായിരുന്നു.

എംഎല്‍എമാരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് നാല് പ്രതികളെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്കായി കൊണ്ടുപോയെങ്കിലും പരിക്കുകളൊന്നും കാണാത്തതിനെ തുടര്‍ന്ന് പ്രതികളെ  തിരികെ ജയിലില്‍ കൊണ്ടുവരികയായിരുന്നു. ട്രൗസര്‍ മനോജന്‍, മുഹമ്മദ് ഷാഫി, സിനോജ്, അണ്ണന്‍ സിജിത്ത് എന്നീ പ്രതികളെയാണ്  എംഎല്‍എമാരായ കെ വി അബ്ദുര്‍ ഖാദര്‍, കെ രാധാകൃഷ്ണന്‍,  കുന്ദംകുളം ഏരിയ സെക്രട്ടറി എന്നിവര്‍ സന്ദര്‍ശിച്ചത്.

ജയില്‍ സന്ദര്‍ശനം നടത്തിയ നേതാക്കള്‍ കൊടി സുനി അടക്കമുള്ള മറ്റു പ്രതികളോട് സംസാരിക്കുകയും ചെയ്തിരുന്നു. ടിപി വധത്തിന് പിന്നില്‍ സിപിഎമ്മിന് പങ്കില്ലെന്നും കൊലയാളി സംഘവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നുമുള്ള  വാദം ഉന്നയിക്കുന്നതിനിടെയാണ് പാര്‍ട്ടി എംഎല്‍എമാര്‍ ജയില്‍ സന്ദര്‍ശിച്ച് കൊലയാളി സംഘത്തെ കണ്ട് സംസാരിച്ചത്.

Case against TP murder case accused for breach of jail code, Thrissur, Complaint, Police, Court,

ആരോഗ്യപരമായ കാരണങ്ങളാല്‍ പി കെ കുഞ്ഞനന്തന്‍, കെ സി രാമചന്ദ്രന്‍
എന്നിവരെ കണ്ണൂര്‍ ജയിലില്‍ തുടരാന്‍ അനുവദിച്ചപ്പോള്‍ എം സി അനൂപ്, കൊടി സുനി, കിര്‍മാണി മനോജ്, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, എസ് സിജിത്ത്, കെ ഷിനോജ്, വാഴപ്പടിച്ചി റഫീഖ്, ട്രൗസര്‍ മനോജ് എന്നിവരെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
പോലീസ് ജീപ്പില്‍ ചാരി നിന്ന് ഫോട്ടോയെടുത്ത് ഫെയ്‌സ്ബുക്കിലിട്ട യുവാവിനെതിരെ കേസ്

Keywords : Case against TP murder case accused for breach of jail code, Thrissur, Complaint, Police, Court, Report, MLA, Visit, Jail, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment