Follow KVARTHA on Google news Follow Us!
ad

തലസ്ഥാന നഗരിയില്‍ അന്ധവിദ്യാര്‍ത്ഥിനിയെ ഓട്ടോ ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി

തലസ്ഥാന നഗരിയില്‍ അന്ധവിദ്യാര്‍ത്ഥിനിയെ ഓട്ടോ ഡ്രൈവര്‍Police, Arrest, Complaint, Molestation, Passenger, Medical College, Kerala,
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍  അന്ധവിദ്യാര്‍ത്ഥിനിയെ ഓട്ടോ ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി. തമ്പാനൂരില്‍  നിന്നും കിഴക്കേക്കോട്ടയിലേയ്ക്ക് യാത്രചെയ്യാനായി ഓട്ടോയില്‍ കയറിയ  അന്ധയായ പെണ്‍കുട്ടിയെയാണ് ഓട്ടോ ഡ്രൈവര്‍ മാനഭംഗപ്പെടുത്തയത്.

പെണ്‍കുട്ടിയുടെ പരാതിയില്‍ തമ്പാനൂര്‍ പോലീസ്  ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ഓട്ടോ ഡ്രൈവര്‍ മണക്കാട് കാലടി സ്വദേശി ഹരിശങ്കറാണ് (48) അറസ്റ്റിലായത്.

വെള്ളിയാഴ്ച രാവിലെ പതിനൊന്നര മണിയോടെയാണ് സംഭവം. കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ പഠിക്കുന്ന കടയ്ക്കാവൂര്‍ സ്വദേശിനിയായ പതിനെട്ടുകാരിയായ പെണ്‍കുട്ടിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. സ്‌കൂളില്‍ നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചതിനാല്‍ ഭാഗികമായി മാത്രം കാഴ്ചശക്തിയുള്ള പെണ്‍കുട്ടി തമ്പാനൂരിലെത്തി ഓട്ടോയില്‍ കയറി കിഴക്കേക്കോട്ടയില്‍ പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

 എന്നാല്‍ ഓട്ടോ ഡ്രൈവര്‍ പെണ്‍കുട്ടിയെയും കൊണ്ട് മെഡിക്കല്‍ കോളജ് ഭാഗത്തേക്ക് പോകുകയും അവിടെയുള്ള  ലോഡ്ജില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. കൃത്യം നിര്‍വഹിച്ചതിനുശേഷം  പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജ് ജംഗ്ഷനില്‍ ഇറക്കിവിട്ട് ഓട്ടോക്കാരന്‍ മുങ്ങി.

 Auto driver arrested for molesting blind girl , Police, Arrest, Complaint, Molestation, Passenger, അവശയായ   പെണ്‍കുട്ടി  പീഡനവിവരം അടുത്തുനിന്ന  സ്ത്രീയെ അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ പെണ്‍കുട്ടിയെയും കൂട്ടി മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് മെഡിക്കല്‍കോളജ് പോലീസ് വനിതാ ഹെല്‍പ്പ് ലൈനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥരെ സംഭവം അറിയിക്കുകയും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി തമ്പാനൂര്‍ പോലീസിന് കൈമാറുകയും ചെയ്തു.

തുടര്‍ന്ന് ഫോര്‍ട്ട് സി.ഐ കെ.എസ്. സുരേഷ്‌കുമാറിന്റെ നിര്‍ദേശപ്രകാരം
തമ്പാനൂര്‍ സി.ഐ വി.സന്തോഷ്‌കുമാറും സംഘവും പ്രതിയായ ഓട്ടോഡ്രൈവറെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു. ഹരിശങ്കറെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
ഓട്ടോ ഡ്രൈവര്‍മാരെ പീഡിപ്പിക്കുന്നത് നിര്‍ത്തി ചര്‍ച്ചയ്ക്ക് തയ്യാറാകണം: സി.ഐ.ടി.യു

Keywords: Auto driver arrested for molesting blind girl , Police, Arrest, Complaint, Molestation, Passenger, Medical College, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment