Follow KVARTHA on Google news Follow Us!
ad

ശമ്പളം ലഭിക്കാത്തതിനാല്‍ അധ്യാപികമാരുടെ ആത്മഹത്യാ ഭീഷണി: 15 ദിവസത്തിനുള്ളില്‍ തീരുമാനം

കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് Education, hospital, High Court of Kerala, Treatment, Kerala,
വയനാട്: കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് വയനാട് കലക്റ്ററേറ്റ് കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യ ചെയ്യാനൊരുങ്ങിയ അധ്യാപികമാരുടെ കാര്യത്തില്‍ 15 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

വ്യാഴാഴ്ച രാവിലെ മുതല്‍ ശമ്പള ലഭ്യതയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കലക്ട്രേറ്റ് കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയാണ് വയനാട് സ്വദേശികളായ ലിസി, പ്രതിഭ, സുജാത എന്നീ മൂന്നു പ്രി പ്രൈമറി സ്‌കൂളിലെ അധ്യാപികമാര്‍. ഇതിനിടയില്‍ അധ്യാപികമാരില്‍ ഒരാള്‍ തലകറങ്ങി കെട്ടിടത്തില്‍ വീണു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരും ഇവര്‍ക്കൊപ്പം ആശുപത്രിയില്‍ കഴിയുകയാണ്.

2012 ആഗസ്റ്റ് മുതലുള്ള  ശമ്പളമാണ് അധ്യാപികമാര്‍ക്ക് നല്‍കാതെ  തടഞ്ഞുവെച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് നിരവധി അധ്യാപികമാര്‍ മാസങ്ങളായി സമരം നടത്തി വരികയാണ്.  തുടര്‍ന്ന് ഹൈക്കോടി പ്രശ്‌നത്തില്‍ ഇടപെടുകയും അധ്യാപികമാര്‍ക്ക്  പ്രതിമാസം 5,000രൂപ ഓണറേറിയം നല്‍കണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു.

എന്നാല്‍, ശമ്പളക്കുടിശ്ശികയോ ഓണറേറിയമോ നല്‍കാത്തതിനെ തുടര്‍ന്നാണ് അധ്യാപികമാര്‍ കലക്ട്രേറ്റ്  കെട്ടിടത്തിനു മുകളില്‍ നിന്ന് ആത്മഹത്യ ചെയ്യാനൊരുങ്ങിയത്.

Women teachers suicide threat to get salary, Education, Hospital, High Court of Kerala,

തുടര്‍ന്ന് എ.ഡി.എം എം.ടി മാത്യുവിന്റെ നേതൃത്വത്തില്‍ നടത്തിയ അനുനയ
ചര്‍ച്ചയിലാണ് ഇവരുടെ കാര്യത്തില്‍ എത്രയും പെട്ടെന്ന് തീരുമാനം ഉണ്ടാവുമെന്ന് ഉറപ്പു നല്‍കിയത്. വ്യാഴാഴ്ച തന്നെ ശമ്പളം ലഭിക്കാത്ത അധ്യാപികമാരുടെ കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
സി.പി.എം. പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തുന്നു

Keywords: Women teachers suicide threat to get salary, Education, Hospital, High Court of Kerala, Treatment, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment