Follow KVARTHA on Google news Follow Us!
ad

അഴഗിരിയെ പിറന്നാള്‍ തലേന്ന് 3 ഡിഎംകെ നേതാക്കള്‍ സന്ദര്‍ശിച്ചു

പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ മുന്‍ കേന്ദ്രമന്ത്രിയും കരുണാനിധിയുടെchennai, Lok Sabha, Election, Poster, Birthday Celebration, National,
ചെന്നൈ: പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ മുന്‍ കേന്ദ്രമന്ത്രിയും കരുണാനിധിയുടെ മകനുമായ എം.കെ. അഴഗിരിയെ  63-ാം ജന്മദിനത്തലേന്ന് മൂന്നു ഡിഎംകെ എംപിമാര്‍  വീട്ടിലെത്തി സന്ദര്‍ശിച്ചു.

 എംപിമാരായ ഡി. നെപ്പോളിയന്‍, കെ.പി. രാമലിംഗം, ജെ.കെ. റിതേഷ് എന്നിവരാണ് ബുധനാഴ്ച അഴഗിരിയെ സന്ദര്‍ശിച്ചത്. നേതാവിന്റെ പിറന്നാളിനെ തുടര്‍ന്ന് അഴഗിരിയെ പുകഴ്ത്തുന്ന പോസ്റ്ററുകള്‍ അണികള്‍ സ്ഥാപിച്ചിട്ടുണ്ട്.

 വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയകാന്ത് നയിക്കുന്ന ഡിഎംഡികെയുമായി സഖ്യത്തിലേര്‍പ്പെടാനുള്ള ഡിഎംകെയുടെ നീക്കത്തെ പരസ്യമായി എതിര്‍ത്തതിനെ തുടര്‍ന്നും കരുണാനിധിയുടെ പിന്‍ഗാമിയായി സഹോദരന്‍ എം കെ സ്റ്റാലിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും അഴഗിരി പറഞ്ഞിരുന്നു.

Trouble for DMK as 3 of its MPs declare allegiance to Alagiri, Chennai, Lok Sabha, Election, മാത്രമല്ല, തന്റെ മനസില്‍ ഡിഎംകെയ്ക്ക് കരുണാനിധിയല്ലാതെ മറ്റൊരു നേതാവ് ഇല്ലെന്നും  അഴഗിരി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇത്തരം പരാമര്‍ശങ്ങളെ തുടര്‍ന്നാണ് അഴഗിരിയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയത്.

അതേസമയം, അഴഗിരിയുടെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് സന്ദര്‍ശന
ശേഷം നെപ്പോളിയന്‍ വ്യക്തമാക്കി. ദക്ഷിണ തമിഴ്‌നാട്ടിലെ പാര്‍ട്ടിയുടെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത് അഴഗിരിയാണെന്ന് റിതേഷ് പറഞ്ഞു. ഡിഎംകെ പാര്‍ട്ടിക്ക് സ്വന്തമായ നിലപാടും വ്യക്തിത്വമുണ്ട്. ഡിഎംഡികെയുമായി സഖ്യത്തിലേര്‍പ്പെട്ട് പ്രതിഛായ മോശമാക്കരുതെന്ന് അഴഗിരിയുടെ മകന്‍ ദുരൈ ദയാനിധിയും  വ്യക്തമാക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
ഫേസ്ബുക്കിലെ അനാവശ്യ ലൈക്കും കമന്റും അഴിക്കകത്താക്കും; പാസ്‌വേഡും പിന്‍നമ്പരും മാറ്റണം

Keywords: Trouble for DMK as 3 of its MPs declare allegiance to Alagiri, Chennai, Lok Sabha, Election, Poster, Birthday Celebration, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment