Follow KVARTHA on Google news Follow Us!
ad

തിരൂര്‍ അക്രമത്തിനു പിന്നില്‍ ലീഗെന്ന് പിണറായി: സിപിഎം - ലീഗ് സംഘഷമെന്ന് പോപ്പുലര്‍ഫ്രണ്ട്

തിരൂരിലെ അക്രമം ലീഗിന്റെ തീവ്രവാദബന്ധമാണ് വ്യക്തKochi, Muslim-League, CPM, attack, Chief Minister, Oommen Chandy, Ramesh Chennithala, Kerala,
കൊച്ചി: തിരൂരിലെ അക്രമം  ലീഗിന്റെ തീവ്രവാദബന്ധമാണ് വ്യക്തമാക്കുന്നതെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു.

 അതേസമയം സംഭവത്തിന് പിന്നില്‍ എസ്ഡിപിഐയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. അക്രമത്തിന് പിന്നില്‍ ലീഗ് - പോപ്പുലര്‍ ഫ്രണ്ട് കൂട്ടുകെട്ടാണെന്ന് ടികെ ഹംസ പറഞ്ഞു. മാത്രമല്ല  ലീഗിന്റെ സഹായത്തോടെയാണ് ആക്രമണം അഴിച്ചുവിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സംഭവത്തിന് ലീഗുമായി ഒരു ബന്ധവുമില്ലെന്നാണ്  കെഎം ഷാജി പറഞ്ഞത്. ലീഗ് - സിപിഎം സംഘര്‍ഷമാണ് നടന്നതെന്ന് പോപ്പുലര്‍ ഫ്രണ്ട് പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിനെ താറടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആക്രമണമെന്നാണ് നിര്‍വ്വാഹക സമിതി അംഗം കെ മുഹമ്മദലി പ്രതികരിച്ചത്.
Kochi, Muslim-League, CPM, Attack, Chief Minister, Oommen Chandy, Ramesh Chennithala,
അതേസമയം നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന്
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരൂര്‍ സംഭവത്തിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. കുറ്റക്കാര്‍ക്കെതിരെ പെട്ടെന്നുതന്നെ നടപടിയെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
എരിയാലില്‍ കോണ്‍ക്രീറ്റ് കൈവരി നിര്‍മാണത്തില്‍ അഴിമതി; പ്രവൃത്തി നാട്ടുകാര്‍ തടഞ്ഞു

Keywords: Kochi, Muslim-League, CPM, Attack, Chief Minister, Oommen Chandy, Ramesh Chennithala, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment