Follow KVARTHA on Google news Follow Us!
ad

യുവാക്കളുടെ ആത്മഹത്യ: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിക്കുമെന്ന് ചെന്നിത്തല

തിരുവനന്തപുരം കഴക്കൂട്ടത്ത് രണ്ട് യുവാക്കള്‍ ആത്മഹത്യ Thiruvananthapuram, Ramesh Chennithala, V.S Achuthanandan, Accused, Police, Congress, Kerala,
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് രണ്ട് യുവാക്കള്‍ ആത്മഹത്യ ചെയ്ത സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയം. പ്രമേയത്തെ തുടര്‍ന്ന് സംഭവത്തെ കുറിച്ചന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തുമെന്ന്  ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു.

പോലീസും യൂത്ത് കോണ്‍ഗ്രസും ചേര്‍ന്ന് യുവാക്കളെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും ഇതില്‍ മനം നൊന്താണ് യുവാക്കള്‍ ആത്മഹത്യ ചെയ്തതെന്നും വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ പി. ശ്രീരാമകൃഷ്ണന്‍ എംഎല്‍എ ആരോപിച്ചു.

ഇത് കഴക്കൂട്ടത്ത് നടന്ന സംഭവം മാത്രമല്ലെന്നും കേരളത്തില്‍ പലഭാഗങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ പതിവാണെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഡീന്‍ കുര്യാക്കോസിന്റെ യുവ കേരളയാത്ര തടസപ്പെടുത്തിയെന്ന് ആരോപിച്ചാണ് യുവാക്കള്‍ക്കെതിരെ കേസ് എടുത്തതെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ബുധനാഴ്ചയാണ് സുഹൃത്തുക്കളായ രണ്ട് യുവാക്കള്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.

സംഭവത്തെ കുറിച്ച് ഇപ്പോള്‍ മെഡിക്കല്‍ കോളജ് സിഐയാണ് അന്വേിക്കുന്നത്. കൊല്ലപ്പെട്ട യുവാക്കളില്‍ ഒരാളുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്നും ഇതനുസരിച്ചാണ് കേസെടുത്തിട്ടുള്ളതെന്നും ചെന്നിത്തല വ്യക്തമാക്കി.

Thiruvananthapuram, Ramesh Chennithala, V.S Achuthanandan, Accused, Police, Congress, കേരളത്തില്‍ പോലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍
അവിശുദ്ധ ബന്ധം നിലനില്‍ക്കുന്നുണ്ടെന്നാരോപിച്ച പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.

വിഷയം അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
ഫേസ്ബുക്കിലെ അനാവശ്യ ലൈക്കും കമന്റും അഴിക്കകത്താക്കും; പാസ്‌വേഡും പിന്‍നമ്പരും മാറ്റണം

Keywords: Thiruvananthapuram, Ramesh Chennithala, V.S Achuthanandan, Accused, Police, Congress, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment