Follow KVARTHA on Google news Follow Us!
ad

മുസ്ലീം പെണ്‍കുട്ടികള്‍ക്കായി 978 കോടിയുടെ പദ്ധതി

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മുസ്ലീം വോട്ടുകള്‍ ലക്ഷ്യമിട്ട് മുസ്ലീം പെണ്‍കുട്ടികള്‍ക്കായി 978 കോടിയുടെ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് യുപിഎ സര്‍ക്കാര്‍. UPA, Muslim community, 2014 polls, Muslim girls, Uttar Pradesh
ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മുസ്ലീം വോട്ടുകള്‍ ലക്ഷ്യമിട്ട് മുസ്ലീം പെണ്‍കുട്ടികള്‍ക്കായി 978 കോടിയുടെ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് യുപിഎ സര്‍ക്കാര്‍. ഹുണാര്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഉടനെ തന്നെ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്നാണ് സൂചന. മുസ്ലീം സമുദായത്തിലെ 14 വയസുമുതല്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
പെണ്‍കുട്ടികളുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇന്ത്യയൊട്ടാകെയുള്ള 9.2 ലക്ഷം മുസ്ലീം പെണ്‍കുട്ടികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. 2014 മുതല്‍ 2017 വരെയാണ് പദ്ധതി നടപ്പിലാക്കുക.
UPA, Muslim community, 2014 polls, Muslim girls, Uttar Pradeshമനുഷ്യവിഭവശേഷി മന്ത്രാലയമാണ് പദ്ധതിക്ക് നേതൃത്വം നല്‍കുക. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തില്‍ 50,000 പേര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, ആന്ധ്രപ്രദേശ്, ബീഹാര്‍, ആസാം എന്നീ സംസ്ഥാനങ്ങളിലാണ് ആദ്യ ഘട്ടം നടപ്പിലാക്കുന്നത്. ആറ് മാസം ദൈര്‍ഘ്യമുള്ള വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. ബ്യൂട്ടീഷ്യന്‍, എംബ്രോയിഡറി, തയ്യല്‍, കമ്പ്യൂട്ടര്‍ പഠനം തുടങ്ങിയ കോഴ്‌സുകളാണ് പദ്ധതിയുടെ കീഴില്‍ വരുന്നത്. 2008ല്‍ ഡല്‍ഹിയിലും 2010ല്‍ ബീഹാറിലും ഹുണാര്‍ നടപ്പിലാക്കിയിട്ടുണ്ട്.
SUMMARY: Ahead of the 2014 polls, the UPA government is planning to launch a Rs. 978-crore skill enhancement programme for girls, 14 years or older, from the Muslim community. The proposal is likely to come up for cabinet approval soon.
Keywords: UPA, Muslim community, 2014 polls, Muslim girls, Uttar Pradesh

Post a Comment