Follow KVARTHA on Google news Follow Us!
ad

സ്ഥാനാര്‍ത്ഥി നിര്‍ണയം: ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഡെല്‍ഹിയിലേക്ക്

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥി Lok Sabha, Election, Chief Minister, KPCC, Congress, National,
ഡെല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഡെല്‍ഹിക്ക് തിരിക്കും. സീറ്റ് വിഭജനവും കെപിസിസി പ്രസിഡന്റ് നിയമനവുമാണ് പ്രധാന ചര്‍ച്ചാ വിഷയം.

ഉമ്മന്‍ചാണ്ടി വ്യാഴാഴ്ച രാത്രിയും രമേശ് ചെന്നിത്തല വെള്ളിയാഴ്ച രാവിലെയുമാണ് ഡെല്‍ഹിലേക്ക് തിരിക്കുന്നത്. ഇരുവരും വെവ്വേറെയാകും ഹൈക്കമാന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നതെന്നാണ് സൂചന.

 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക ഫിബ്രവരി ആദ്യ ആഴ്ചതന്നെ നല്‍കാന്‍ ഹൈക്കമാന്‍ഡ് കെപിസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.  എന്നാല്‍ കേരളത്തിലെ പ്രത്യക സാഹചര്യം കണക്കിലെടുത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് കൂടുതല്‍ സമയം നല്‍കണമെന്ന് ഇരുവരും ആവശ്യപ്പെടും.

Oommen Chandy, Ramesh Chennithala set to leave for Delhi, Lok Sabha, Election, Chief Minister,

കെപിസിസി പ്രസിഡന്റ് നിയമനം എങ്ങുമെത്താത്ത സ്ഥിതിക്ക് ഇരുവരും
ഹെക്കമാന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തും. കെപിസിസി പ്രസിഡന്റിനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക് പറഞ്ഞിരുന്നുവെങ്കിലും ഇത് സംബന്ധിച്ചുള്ള അനിശ്ചിതത്വങ്ങള്‍ അവസാനിച്ചിട്ടില്ലെന്നാണ് സൂചന.

Also Read: 
തലശ്ശേരിയില്‍ അറസ്റ്റിലായ വ്യാജ ഡോക്ടര്‍ ചെറുവത്തൂരില്‍ 3 ദിവസം ആര്‍.എം.ഒ ആയി

Keywords: Oommen Chandy, Ramesh Chennithala set to leave for Delhi, Lok Sabha, Election, Chief Minister, KPCC, Congress, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment