Follow KVARTHA on Google news Follow Us!
ad

കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികര്‍ക്കുമേല്‍ സുവ നിയമം ചുമത്തുന്നത് പരിശോധിക്കും

കടല്‍ക്കൊലക്കേസില്‍ വിചാരണയില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികNew Delhi, Embassy, Supreme Court of India, Discuss, National,
ഡെല്‍ഹി: കടല്‍ക്കൊലക്കേസില്‍ വിചാരണയില്‍ കഴിയുന്ന  ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ സുവ നിയമം ചുമത്തുന്നതില്‍ നിന്നും പിന്‍മാറാന്‍ കേന്ദ്രത്തിനുമേല്‍ ഇറ്റലിയുടെ സമ്മര്‍ദം. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി ഇറ്റാലിയന്‍ പ്രതിനിധി സ്‌റ്റെഫാന്‍ ഡി മിസ്തുര വ്യാഴാഴ്ച ഡെല്‍ഹിയിലെത്തും.

അതിനിടെ നാവികര്‍ക്കുമേല്‍ ചുമത്താനിരുന്ന സുവ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ അറ്റോര്‍ണി ജനറലിനോട് വീണ്ടും നിയമോപദേശം തേടിയിട്ടുണ്ട്. അതേസമയം  കടല്‍ക്കൊലക്കേസില്‍  പ്രശ്‌ന പരിഹാരത്തിന് യൂറോപ്യന്‍ യൂണിയന്‍ ഇടപെടണമെന്ന് ഇറ്റലി ആവശ്യപ്പെട്ടു.

സുവാ നിയമം ഒഴിവാക്കാന്‍ നിയമമന്ത്രാലയം തീരുമാനിച്ചാല്‍ ആഭ്യന്തര മന്ത്രാലയത്തിന് അത് അംഗീകരിക്കേണ്ടതായി വരും. കേസില്‍ ഇറ്റാലിയന്‍ നാവികരുടെ പ്രോസിക്യൂഷന് അടുത്തിടെ ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിരുന്നു.

സുവ നിയമത്തിലെ 12-ാം വകുപ്പ് പ്രകാരമാണ് നാവികരെ ശിക്ഷിക്കാന്‍ അനുമതി നല്‍കിയത്. അതേസമയം കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഫെബ്രുവരി മൂന്നിലേക്ക് മാറ്റി. സുവ നിയമപ്രകാരം കുറ്റം ചുമത്തണോയെന്ന കാര്യത്തില്‍ വിവിധ മന്ത്രാലയങ്ങളുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചിരുന്നു.

കേസില്‍ വിചാരണ വൈകുന്നതിനാല്‍ നാവികരെ ഇറ്റലിയിലേക്ക് പോകാന്‍ അനുവദിക്കണമെന്നുള്ള ഇറ്റലിയുടെ ഹര്‍ജിയാണ് കോടതി ഫെബ്രുവരി മൂന്നിലേക്ക് മാറ്റിയത്.

 പ്രശ്‌ന പരിഹാരത്തിന് യൂറോപ്യന്‍ യൂണിയന്‍ ഇടപെടണമെന്നും എത്രയും പെട്ടെന്നുതന്നെ കേസിന്റെ വിചാരണ  പൂര്‍ത്തിയാക്കണമെന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രി എന്റിക്ക ലെറ്റാ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ റഷ്യയുടെ സഹായം തേടാനും ഇറ്റലി ശ്രമം നടത്തിയിട്ടുണ്ട്.

2012 ഫെബ്രുവരിയിലാണ് കേരള തീരത്ത് നിന്നും 20.5 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്ന എംടി എന്റിക ലെക്‌സി കപ്പലിലെ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് കൊല്ലം നീണ്ടകരയിലെ രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചത്. സംഭവം ഇന്ത്യന്‍ തീരത്തുവെച്ചായതിനാല്‍ കേസിന്റെ വിചാരണകള്‍ ഇന്ത്യയില്‍ വെച്ചുതന്നെ നടത്തുകയായിരുന്നു.

Italian marines under sua act reconsider, New Delhi, Embassy, Supreme Court of India, Discuss, National,

ഇറ്റാലിയന്‍ മറീനുകളായ മാസിമിലാനോ ലത്തോര്‍, സാല്‍വത്തോര്‍ ജിറോണ്‍
എന്നിവരെ അറസ്റ്റ് ചെയ്ത് കൊലക്കുറ്റം ചുമത്തിയിരുന്നു. അതേസമയം കേസ് ഒതുക്കി തീര്‍ക്കാന്‍ ഇറ്റലിയുടെ ഭാഗത്തുനിന്നും സമ്മര്‍ദങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അതൊക്കെ മറികടന്നാണ് നാവികരെ ശിക്ഷിക്കാന്‍ ഇന്ത്യ തയ്യാറായത്. നാവികര്‍ ഇപ്പോള്‍ ഡെല്‍ഹിയിലെ  ഇറ്റാലിയന്‍ എംബസിയില്‍ കഴിയുകയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
വൈദ്യുതാഘാതമേറ്റ് ഗുരുതരാവസ്ഥയിലായ യുവാവ് സുമനസുകളുടെ കാരുണ്യം തേടുന്നു

Keywords: Italian marines under sua act reconsider, New Delhi, Embassy, Supreme Court of India, Discuss, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment