Follow KVARTHA on Google news Follow Us!
ad

റിയാദില്‍ കുറ്റ ക്ര്യത്യങ്ങള്‍ 40 ശതമാനം കുറഞ്ഞു

റിയാദ് പ്രവിശ്യയില്‍ കുറ്റ ക്ര്യത്യങ്ങളും നിയമ ലംഘനങ്ങളൂം കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 40 ശതമാനം കുറഞ്ഞതായി റിയാദ് Riyadh, Saudi Arabia, Crime, Police, Gulf, Accused
റിയാദ്: റിയാദ് പ്രവിശ്യയില്‍ കുറ്റ ക്ര്യത്യങ്ങളും നിയമ ലംഘനങ്ങളൂം കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 40 ശതമാനം കുറഞ്ഞതായി റിയാദ് പോലീസ് മേധാവി നാസിര്‍ അല്‍ ഖഹ്ത്താനിയുടെ വാക്താവ് പറഞ്ഞു.

കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ റിയാദിലും സമീപ പ്രദേശങ്ങളിലും നിയമ ലംഘകര്‍ക്കായുള്ള തിരച്ചില്‍ നടത്തിയതിനെ തുടര്‍ന്നാണ് മോഷണവും, പിറ്റിച്ചു പറിയും, കൊള്ളയും അടക്കമുള്ള കുറ്റ ക്ര്യത്യങ്ങളില്‍ 40 ശതമാനം കുറവ് വന്നത് എന്ന് അദ്ദേഹം പറഞ്ഞു.

Riyadh, Saudi Arabia, Crime, Police, Gulf, Accusedകഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ മൂന്ന് ലക്ഷത്തോളം നിയമ ലംഘകരെ നാടു കടത്തിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. സൗദിയില്‍ കുറ്റ ക്ര്യത്യങ്ങളില്‍ ഏര്‍പെടുന്നവരില്‍ ഒന്നാം സ്ഥാനത്തുള്ളത് എത്യോപ്യക്കാരും നുഴഞ്ഞു കയറ്റക്കാരില്‍ ഒന്നാം സ്ഥാനത്തുള്ളത് യെമനികളുമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും കൂടുതല്‍ നിയമ ലംഘകരെ നാടു കടത്തിയത് റിയാദില്‍ നിന്നാണെന്നും അത് മൊത്തം കണക്കിന്റെ 35 ശതമാനത്തോളം വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Riyadh, Saudi Arabia, Crime, Police, Gulf, Accused, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment