Follow KVARTHA on Google news Follow Us!
ad

ബ്രേസ് ലെറ്റ് വലിച്ചെറിഞ്ഞിട്ടില്ല; കസ്റ്റംസും വനംവകുപ്പും വേട്ടയാടുന്നു: മണി

നെടുമ്പാശേരി വിമാനത്താവളത്തില്‍ പരിശോധനയ്ക്കിടയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയെന്ന Kalabhavan Mani, Nedumbassery Airport, Kerala, Entertainment, Bracelet, Malayalam News, National News, Kerala News,
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ പരിശോധനയ്ക്കിടയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം നടന്‍ കലാഭവന്‍ മണി നിഷേധിച്ചു. ആരോപണങ്ങളെ നിഷേധിക്കുകയാണെന്ന് പറഞ്ഞ മണി താന്‍ ബ്രേസ് ലെറ്റ് വലിച്ചെറിഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ ഊരി നല്‍കിയതാണെന്നും വ്യക്തമാക്കി.

വിമാനത്താവളത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ എല്ലാം വ്യക്തമാകും. തന്റെ കയ്യിലുണ്ടായിരുന്നത് സ്ഥിരമായി ധരിക്കാറുള്ള അഞ്ചര പവന്റെ വളയാണ്. ഇത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. കസ്റ്റംസും വനംവകുപ്പും തന്നെ വേട്ടയാടുകയാണെന്നും മണി പറഞ്ഞു.

Kalabhavan Mani, Nedumbassery Airport, Kerala, Entertainment, Bracelet, Malayalam News, National News,

കുവൈത്തില്‍ ഒരു പരിപാടി കഴിഞ്ഞ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ കലാഭവന്‍ മണിയോട് കയ്യിലുള്ള ബ്രേസ് ലെറ്റ് സ്വര്‍ണമാണോയെന്ന് ചോദിച്ചപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് മുമ്പിലേക്ക് വലിച്ചെറിഞ്ഞുവെന്നാണ് പരാതി. സംഭവത്തില്‍ മണിക്കെതിരെ ഉദ്യോഗസ്ഥര്‍ കമ്മീഷണര്‍ക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് മണിക്ക് നോട്ടീസ് അയക്കാനും തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് ആരോപണം നിഷേധിച്ച് മണി രംഗത്തുവന്നത്.

ഈയടുത്തായി വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്ത് വര്‍ധിച്ച സാഹചര്യത്തിലായിരുന്നു മണിയെയും പരിശോധനയ്ക്ക് വിധേയനാക്കാന്‍ ശ്രമിച്ചതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Related News: 
ബ്രേസ് ലെറ്റ് സ്വര്‍ണമാണോയെന്ന് ചോദിച്ചു; വിമാനത്താവളത്തില്‍ മണി രോഷംകൊണ്ടു

Keywords: Kalabhavan Mani, Nedumbassery Airport, Kerala, Entertainment, Bracelet, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment