Follow KVARTHA on Google news Follow Us!
ad

ഷീ ടാക്‌സിയുടെ അംബാസിഡറാകാന്‍ മഞ്ജു വാര്യര്‍ പണം ചോദിച്ചു? സര്‍ക്കാര്‍ ഉത്തരവില്‍ ഭേദഗതി

സാമൂഹ്യ നീതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ പാര്‍ക്ക് വനിതാ വികസന കോര്‍പറേഷനുമായി ചേര്‍ന്നു തലസ്ഥാനത്ത് ആരംഭിച്ച ഷീ ടാക്‌സി Kerala, Actress, Goverment, Thiruvananthapuram, Officer, Kudumbasree, She Taxi, Manju Warrier, M.K.Muneer,
തിരുവനന്തപുരം: സാമൂഹ്യ നീതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ പാര്‍ക്ക് വനിതാ വികസന കോര്‍പറേഷനുമായി ചേര്‍ന്നു തലസ്ഥാനത്ത് ആരംഭിച്ച ഷീ ടാക്‌സി പദ്ധതിയുടെ ഗുഡ്‌വില്‍ അംബാസിഡറായി പ്രവര്‍ത്തിക്കാന്‍ പണം വേണ്ടെന്ന് പറഞ്ഞ പ്രശസ്ത നടി മഞ്ജുവാര്യര്‍ പിന്നീട് പണം ചോദിച്ചോ? ഈ സംശയം തോന്നിപ്പിക്കുന്ന വിധത്തില്‍ സാമൂഹ്യ നീതി വകുപ്പ് മാറ്റി ഇറക്കി ഉത്തരവ് വിവാദത്തില്‍.

ആദ്യത്തെ ഉത്തരവില്‍ മഞ്ജുവിന്റെ സേവനം പൂര്‍ണമായും സൗജന്യമായിരിക്കുമെന്നു വ്യക്തമാക്കിയിരുന്നെങ്കില്‍ മൂന്നാംപക്കം മാറ്റി ഇറക്കി ഉത്തരവില്‍ നിന്ന് ആ ഭാഗം മാറ്റിയിരിക്കുന്നു. പഴയ ഉത്തരവ് ഭേദഗതി ചെയ്യുകയാണെന്നും പറയുന്നുണ്ട്. എന്നാല്‍ ഭേദഗതിയെക്കുറിച്ച് അര്‍ത്ഥഗര്‍ഭമായ മൗനമാണ് പുതിയ ഉത്തരവിലുള്ളത്. ഇതോടെ, ഷീ ടാക്‌സിയുടെ ഗുഡ്‌വില്‍ അംബാസിഡറായി മഞ്ജു പ്രവര്‍ത്തിക്കുന്നത് സൗജന്യമായിട്ടായിരിക്കില്ല എന്നു വ്യക്തമായിരിക്കുകയാണ്. എന്നാല്‍ മഞ്ജു പണം ആവശ്യപ്പെട്ടിട്ടാണോ അതോ അങ്ങോട്ട് പ്രതിഫലം വാഗ്ദാനം ചെയ്തതാണോ എന്ന സംശയമാണ് ഉയര്‍ന്നിരിക്കുന്നത്.

പ്രതിഫലം എത്രയാണെന്നു വ്യക്തമല്ലതാനും. ജെന്‍ഡര്‍ പാര്‍ക്ക് രേഖാമൂലം ആവശ്യപ്പെട്ടിട്ടാണ് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് ഭേദഗതി ചെയ്തത്. ഉത്തരവുകളുടെ പകര്‍പ്പ് ഞങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു.

കഴിഞ്ഞ മാസം 13നാണ് ആദ്യ ഉത്തരവ് ഇറങ്ങിയത്. ജിഒ(ആര്‍ടി) നമ്പര്‍ 574/2013/എസ്‌ജെഡി). ഷീ ടാക്‌സിയുമായി ബന്ധപ്പെട്ട് ജെന്‍ഡര്‍ പാര്‍ക്ക് നവംബര്‍ ആറിനും 11നും അയച്ച കത്തുകളുടെ അടിസ്ഥാനത്തില്‍ പുറപ്പെടുവിക്കുന്ന ഉത്തരവാണ് ഇതെന്നു വ്യക്തമാക്കുന്ന വിവരങ്ങളും അതിലുണ്ട്.

എന്നാല്‍ ജെന്‍ഡര്‍ പാര്‍ക്ക് സ്‌പെഷ്യല്‍  ഓഫീസര്‍ നവംബര്‍ 15നു നല്‍കിയ മറ്റൊരു കത്തിന്റെ അടിസ്ഥാനത്തിലാണ് പിറ്റേന്നു തന്നെ മറ്റൊരു ഉത്തരവ് ഇതേ വിഷയത്തില്‍ ഇറക്കിയത്. സ.ഉ(സാധാ)നം.577/2013/സാനീവ).ഈ ഉത്തരവില്‍ പരാമര്‍ശം രണ്ട് ആയി 13ലെ ഉത്തരവ് നമ്പര്‍ ചേര്‍ത്തിട്ടുണ്ട്. പരാമര്‍ശം രണ്ടിലെ ഉത്തരവ് മേല്‍പറഞ്ഞ പ്രകാരം ഭേദഗതി ചെയ്തും ഉത്തരവാകുന്നു എന്ന് രണ്ടാമത്തെ ഉത്തരവി  വ്യക്തമാക്കിയിട്ടുണ്ട്. 13നു പുറപ്പെടുവിച്ച ഇംഗ്ലീഷ് ഉത്തരവില്‍, മഞ്ജുവാര്യരുടെ സേവനം പൂര്‍ണമായും വോളന്ററി സര്‍വീസ് ആയിരിക്കണം എന്ന ഉപാധിയുടെ അടിസ്ഥാനത്തിലാണ് ഗുഡ്‌വില്‍ അംബാസിഡറായി നിയമിച്ചതെന്നു പറഞ്ഞിരുന്നു. രണ്ടാമത്തെ മലയാളം ഉത്തരവില്‍ അതിനു സമാനമായ ഒന്നുമില്ല. അതാണ് ഭേദഗതി.

Kerala, Actress, Goverment, Thiruvananthapuram, Officer, Kudumbasree, She Taxi, Manju Warrier, M.K.Muneer, Is Manju Warrier a paid Ambassador of She -Taxi?, Malayalam News, National News, Kerala News

ജെന്‍ഡര്‍ പാര്‍ക്ക് സ്‌പെഷ്യല്‍ ഓഫീസര്‍ നവംബര്‍ 15ന് സാമൂഹ്യനീതി വകുപ്പിന് അയച്ച കത്തിലെ ഉള്ളടക്കമാണ് ഇനി പുറത്തുവരാനുള്ളത്. അതില്‍, ഉത്തരവ് ഭേദഗതി ചെയ്യേണ്ട സാഹചര്യം വ്യക്തമാക്കിട്ടുണ്ടെന്നും അത് അതേപടി അംഗീകരിച്ചാണ് ഉത്തരവ് ഭേദഗതി ചെയ്തത് എന്നുമാണ് വിവരം. സാമൂഹ്യനീതി മന്ത്രി എം കെ മുനീറിന്റെ അടിയന്തര ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാവുകയും ചെയ്തു.

ജെന്‍ഡര്‍ പാര്‍ക്കിന്റെ ഷീ ടാക്‌സിക്ക് മഞ്ജു വാര്യര്‍ അംബാസിഡറാകും എന്ന വിവരം ആദ്യം പുരത്തുവന്നപ്പോള്‍ മുതല്‍ അവരുടെ സേവനം സൗജന്യമാണ് എന്നാണ് പ്രചരിപ്പിച്ചിരുന്നത്. അതാണ് ഇപ്പോള്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. അതിനിടെ, സാമൂഹ്യനീതി വകുപ്പിന്റെ തന്നെ ഭാഗമായ കുടുംബശ്രീ  നാനോ കാറുകള്‍ ഉപയോഗിച്ച് ഷീ ടാക്‌സി സര്‍വീസ് വിജയകരമായി തുടങ്ങിയെങ്കിലും അതിന് ഇത്ര വലിയ പ്രചാരണം കൊടുക്കാന്‍ വകുപ്പ് തയ്യാറായിട്ടുമില്ല. ജെന്‍ഡര്‍ പാര്‍ക്കിന്റെ ഷീ ടാക്‌സിക്ക് വനിതാ വികസന കോര്‍പറേഷന്റെ വായ്പയുണ്ട്. എന്നാല്‍, സ്വന്തം നിലയ്ക്കാണ് കുടുംബശ്രീ ഷീ ടാക്‌സി ആരംഭിച്ചത്. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളോട് സാമൂഹ്യനീതി വകുപ്പ് ചിറ്റമ്മ നയം കാണിക്കുന്നുവെന്ന പരാതി തുടക്കം മുതലേയുണ്ട്. അത് ഇപ്പോഴും നിയന്ത്രിക്കുന്നത് സിപിഎം ആണ് എന്നാണു പ്രചരിപ്പിക്കുന്നത്.

Kerala, Actress, Goverment, Thiruvananthapuram, Officer, Kudumbasree, She Taxi, Manju Warrier, M.K.Muneer, Is Manju Warrier a paid Ambassador of She -Taxi?, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News

Kerala, Actress, Goverment, Thiruvananthapuram, Officer, Kudumbasree, She Taxi, Manju Warrier, M.K.Muneer, Is Manju Warrier a paid Ambassador of She -Taxi?, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also read: 
വ്യാപാരി സി.പി.എം ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍

Keywords: Kerala, Actress, Goverment, Thiruvananthapuram, Officer, Kudumbasree, She Taxi, Manju Warrier, M.K.Muneer, Is Manju Warrier a paid Ambassador of She -Taxi?, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment