Follow KVARTHA on Google news Follow Us!
ad

മുഖ്യമന്ത്രിയെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചു; മഞ്ചേരിയില്‍ സംഘര്‍ഷം

മഞ്ചേരിയില്‍ പോലീസും എല്‍.ഡി.എഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. മഞ്ചേരിയില്‍ Malappuram, Chief Minister, Oommen Chandy, LDF, Clash, Police, Kerala, Medical College, Inauguration, Malayalam
മഞ്ചേരി: മഞ്ചേരിയില്‍ പോലീസും എല്‍.ഡി.എഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. മഞ്ചേരിയില്‍ മെഡിക്കല്‍ കോളജിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു നേരെ പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ കരിങ്കെടി കാണിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. പോലീസിനു നേരെ കല്ലേറും ഉണ്ടായി.

മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങിനെത്തിയാല്‍ തടയുമെന്ന് നേരത്തെ തന്നെ എല്‍.ഡി.എഫ് പ്രഖ്യാപിച്ചിരുന്നു. സംഘര്‍ഷത്തില്‍ ഒരു മാധ്യമ പ്രവര്‍ത്തകനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ മലപ്പുറം-മഞ്ചേരി റോഡ് ഉപരോധിക്കുകയാണ്. ആയിരത്തോളം പ്രവര്‍ത്തകര്‍ സംഭവ സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്.

പ്രതിഷേധങ്ങള്‍ക്കിടയിലും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കനത്ത പോലീസ് സുരക്ഷയില്‍ മെഡിക്കല്‍ കോളജിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. എല്‍.ഡി.എഫ് മുഖ്യമന്ത്രിയുടെ പരിപാടി തടയുമെന്ന് പ്രഖ്യാപിച്ചതിനാല്‍ വന്‍ സുരക്ഷയാണ് പരിപാടിക്ക് ഏര്‍പെടുത്തിയിരുന്നത്. യു.ഡി.എഫ്.കേന്ദ്രങ്ങളും വിശിഷ്യ മുസ്ലിം ലീഗ് പ്രവര്‍ത്തകരും ചടങ്ങിന്റെ വിജയത്തിനായി ആവേശപൂര്‍വം രംഗത്തിറങ്ങിയിരുന്നു.

(Updated)

Malappuram, Chief Minister, Oommen Chandy, LDF, Clash, Police, Kerala, Medical College, Inauguration, Malayalam News, National News, Kerala News


Also Read: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ കാല്‍ തല്ലിയൊടിച്ചു

Keywords: Malappuram, Chief Minister, Oommen Chandy, LDF, Clash, Police, Kerala, Medical College, Inauguration, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment